Sunday, May 12, 2024
keralaNews

മുന്നോക്ക സംവരണം; സമുദായങ്ങളുടെ വോട്ട് ലക്ഷ്യം വെച്ച് മാത്രമാണ് :ആദിവാസി ദളിത് മുന്നേറ്റ സമിതി

ഭരണ ഘടന ഉറപ്പ് നല്‍കുന്ന ദളിത് -പിന്നോക്ക-ന്യുനപക്ഷ വിഭാഗങ്ങളുടെ സമുദായ സംവരണം അട്ടിമറിക്കുന്ന നിലയില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കുന്നതിന് ഉത്തരവ് ഇറക്കിയ നടപടി മുന്നോക്ക സമുദായങ്ങളുടെ വോട്ട് ലക്ഷ്യം വെച്ച് മാത്രമാണെന്നും ദളിത് – പിന്നോക്ക -ന്യൂനപക്ഷ വിഭാഗങ്ങളുടെ സംവരണാവകാശം ഇല്ലാതാക്കാന്‍ ഭരണ-പ്രതിപക്ഷ പാര്‍ട്ടികളെ തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുന്നതിന് രംഗത്തിറങ്ങുമെന്ന് ആദിവാസി ദളിത് മുന്നേറ്റ സമിതി സംസ്ഥാന പ്രസിഡന്റ് ശ്രീരാമന്‍ കൊയ്യോന്‍ പറഞ്ഞു.

അരിപ്പയില്‍ ഉള്‍പ്പടെ വര്‍ഷങ്ങളായി ഭൂസമരത്തിലെര്‍പ്പെട്ടു വരുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് കൃഷിഭൂമി നല്‍കി ഭൂസമരം പരിഹരിക്കുന്നതിന് തയ്യാറാവാത്ത സര്‍ക്കാര്‍ നടപടി ദളിത് – ആദിവാസി വിഭാഗങ്ങളോടുള്ള അവഗണനയാണെന്ന് കാട്ടുന്നത്.സംഘടിത സമുദായങ്ങള്‍ സര്‍ക്കാര്‍ ഭൂമിയും വനഭൂമിയും കൈയ്യേറിയവര്‍ക്കും കുടിയേറ്റം എന്നപേരില്‍ പട്ടയമേളകള്‍ നടത്തുന്നതിന് മത്സരിക്കുന്ന മുന്നണി സര്‍ക്കാരുകള്‍ ഭൂസമരത്തെ വംശീയമായി ഭിന്നിപ്പിക്കുന്നതിന് ശ്രമിക്കുകയാണെന്ന്
ദളിത് -പിന്നോക്ക -ന്യുനപക്ഷ സംവരണം അട്ടിമറിക്കുന്ന മുന്നണികള്‍ക്കെതിരെ തദ്ദേശ തെരെഞ്ഞെടുപ്പില്‍ വോട്ട് വിനിയോഗിക്കും രണ്ടു വര്‍ഷം മുമ്പ് റെവന്യൂ, വനം മന്ദ്രിയുടെ സാന്നിധ്യത്തില്‍ നടത്തിയ ഒത്തു തീര്‍പ്പു ചര്‍ചയില്‍ രണ്ടാഴ്ചകള്‍ക്കകം ഗുണഭോക്തൃ ലിസ്റ്റ് തയ്യാറാക്കുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും നാളിതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും റെവന്യൂ വകുപ്പ് .

ഉന്നത ഉദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരെ പ്രക്ഷോഭം തുടങ്ങുമെന്ന് ആദിവാസി ദളിത് മുന്നേറ്റ സമിതി കൊല്ലം ജില്ല പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ കുളത്തുപ്പുഴ സോനു ഓഡിറ്റോറിയത്തില്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. എ ഡി എം എസ്സ് ജില്ല പ്രസിഡന്റ് പി. മണിലാല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ വി. രമേശന്‍. സുലേഖ ബീവി, വി. ചന്ദ്രശേഖര്‍, ബേബി പുനലൂര്‍, മനോഹരന്‍ അച്ചന്‍കോവില്‍, ശാന്ത കെ, സാജു, ശിവാനന്ദന്‍, സുനില്‍ അച്ചന്‍കോവില്‍, ഉഷ പി തൊടിയില്‍, കുമാരന്‍ പുന്നല പ്രസംഗിച്ചു