Monday, May 13, 2024
keralaNews

ഇരുവരും മനസ് തുറന്നു ചിന്നുവും – പ്രവീണും ജീവിതത്തില്‍ ഒന്നായി

എരുമേലി :ചിന്നുവും -പ്രവീണും എല്ലാം മനസ് തുറന്നു പറഞ്ഞു വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ ജീവിതത്തില്‍ ഒന്നായി.എരുമേലി താഴത്തേക്കുറ്റ് പി.കെ.മോഹനന്റെയും വിജയമ്മയുടെയും മകള്‍ ചിന്നു മോഹനനും -പാലാ വെള്ളിയേപ്പള്ളി കോട്ടയില്‍ വീട്ടില്‍ മോഹനന്റെയും ഗിരിജയുടെയും മകന്‍ പ്രവീണുമാണ് സവിേശഷമായി മാതൃകയായി കതിര്‍മണ്ഡപത്തില്‍ ഒന്നായത്.

സംസാരശേഷിയും കേള്‍വിയുമില്ലാത്ത ഇരുവരുടെയും
തിരുവല്ലയിലെ സ്‌പെഷ്യല്‍ സ്‌കൂളില്‍ ഹയര്‍ സെക്കന്റി പഠനത്തിനിടെയാണ് പരിചയെപ്പെടുന്നത്.അന്നുമുതലുള്ള പരിചയവും സ്‌നേഹവുമാണ് വിവാഹത്തിലൂടെ സാഫല്യമായിത്തീര്‍ന്നത്.കഴിഞ്ഞ തിങ്കളാഴ്ച എരുമേലി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ദേവീനടയില്‍ വച്ച് ഇരുവരും താലിചാര്‍ത്തി പുഷ്പഹാരം അണിഞ്ഞപ്പോള്‍ വായ്ക്കുരവകള്‍ അവര്‍ മനസ്സില്‍ കേള്‍ക്കുകയായിരുന്നു.

ഒന്നും പറയാനാകാതെ ഏവര്‍ക്കും നിറപുഞ്ചിരിയോടെ മനസ് കൊണ്ട് അവര്‍ ഇരുവരും നന്ദി പറഞ്ഞു.തങ്ങളുടെ കുറവുകളെ പരസ്പരം കൈമാറിചിന്നുവും പ്രവീണും ഒന്നായ ചടങ്ങില്‍ ഉറ്റവരും ഉടയവരും അനുഗ്രഹം നല്‍കാന്‍ എത്തി.വീഡിയോകോളിലൂടെ പരസ്പരം കണ്ടും വാട്സാപ്പിലൂടെ സന്ദേശങ്ങള്‍ അയച്ചുമായിരുന്നു ചിന്നുവും -പ്രവീണും ജീവിതത്തില്‍ ഒന്നാകാന്‍ തീരുമാനിച്ചത്.