Sunday, May 5, 2024
keralaNews

90 കിലോ ഓറഞ്ച്, 40 കിലോ ആപ്പിള്‍, 30 കിലോ മാമ്പഴം, 20 കിലോ മാതളം അകത്താക്കി പടയപ്പ.

പാതിരാത്രി പട്ടണത്തിലിറങ്ങി പഴക്കട കാലിയാക്കി പടയപ്പ. ഇന്നലെ പുലര്‍ച്ചെ ഒരു മണിക്കാണ് പടയപ്പ എന്ന കാട്ടാന മൂന്നാര്‍ ടൗണില്‍ പോസ്റ്റ് ഓഫിസ് കവലയില്‍ എത്തിയത്. ഇവിടെ ഗ്രഹാംസ്ലാന്‍ഡ് സ്വദേശി പാല്‍രാജിന്റെ പഴക്കടയുടെ പടുത വലിച്ച് നീക്കി അകത്ത് നിന്ന് 2 ഏത്തക്കുലകള്‍ ഉള്‍പ്പെടെ 180 കിലോയോളം പഴങ്ങളാണ് അകത്താക്കിയത്.പാല്‍രാജ് ചൊവ്വാഴ്ചയാണ് വില്‍പനയ്ക്കായി പുതിയ സ്റ്റോക്ക് എടുത്തു വച്ചത്. 90 കിലോ ഓറഞ്ച്, 40 കിലോ ആപ്പിള്‍, 30 കിലോ മാമ്പഴം, 20 കിലോ മാതളം എന്നിവയാണ് ആന അകത്താക്കിയത്. ടൗണില്‍ ഉണ്ടായിരുന്ന ഗൈഡുമാരും പച്ചക്കറി ചന്തയിലെ ചുമട്ടുകാരും എത്തി പടക്കം പൊട്ടിച്ചും ഒച്ചയുണ്ടാക്കിയുമാണ് പടയപ്പയെ പിന്തിരിപ്പിച്ചത്. 30,000 രൂപയുടെ നഷ്ടം ഉണ്ടായതായി പാല്‍രാജ് പറയുന്നു.