Saturday, April 27, 2024
keralaNews

മലപ്പുറത്ത് ഇരുനില കെട്ടിടത്തില്‍ തീപിടിത്തം.

മലപ്പുറം ചങ്ങരംകുളത്ത് ഇരുനില കെട്ടിടത്തില്‍ തീപിടിത്തം.ചങ്ങരംകുളം സിറ്റി ടവറില്‍ സ്ഥിതി ചെയ്യുന്ന ഷോപ്പിലാണ് തീപ്പിടിത്തം.
മൂന്നാമത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂട്ടി പാര്‍ലര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ഗ്‌ളാസുകള്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തി. ബില്‍ഡിങ്ങിലെ മൂന്ന് റൂമുകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. അഗ്‌നി രക്ഷാ സേനയും നാട്ടുകാരും തീയണക്കാന്‍ ശ്രമിക്കുന്നു.