Sunday, May 5, 2024
keralaNewsObituary

മുംബൈയിലെ ബാര്‍ജ് ദുരന്തത്തില്‍ മലയാളി മരിച്ചു

പൊന്‍കുന്നം : കഴിഞ്ഞ ദിവസം മുംബൈയില്‍ വീശിയടിച്ച ടൗട്ടേ ചുഴലിക്കാറ്റില്‍ അറബിക്കടലില്‍ അപകടത്തില്‍പെട്ട ബാര്‍ജിലുണ്ടായിരുന്ന ചിറക്കടവ് സ്വദേശി മരിച്ചു. ചിറക്കടവ് മൂങ്ങത്ര ഇടഭാഗം അരിഞ്ചിടത്ത് എ.എം. ഇസ്മായിലിന്റെ മകന്‍ സസിന്‍ ഇസ്മയില്‍ (29) ആണ് അപകടത്തില്‍ മരിച്ചത് . പി 305 നമ്പര്‍ ബാര്‍ജിലായിരുന്നു ഇദ്ദേഹം. ഒ.എന്‍.ജി.സി പ്രോജക്ട് എന്‍ജിനീയറായിരുന്നു. മൂന്നുവര്‍ഷം മുന്‍പ് ജോലിയില്‍ പ്രവേശിച്ച സസിന്‍ മൂന്നുമാസം മുന്‍പ് നാട്ടിലെത്തി മടങ്ങിയതായിരുന്നു .