Sunday, May 19, 2024
indiaNews

മെഡിക്കല്‍ / എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷ പരിശീലനത്തിന് ധന സഹായം

മെഡിക്കല്‍ / എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷ പരിശീലന ധന സഹായത്തിന് 2020 വര്‍ഷത്തില്‍ പ്ലസ് ടു പാസായവരും ജില്ലയിലെ വകുപ്പ് അംഗീകൃത പരിശീലന സ്ഥാപനങ്ങളില്‍ റഗുലര്‍ ഫുള്‍ടൈം പരിശീലനത്തിലുള്ളവരുമായ പട്ടികജാതി വിഭാഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

അപേക്ഷകര്‍ സയന്‍സ്, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ക്ക് ബി ഗ്രേഡില്‍ കുറയാതെ പ്ലസ് ടു പാസായവരും കൂടുംബ വാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപയില്‍ കുറവുള്ളവരുമായിരിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, എസ്.എസ്.എല്‍.സി, പ്ലസ് ടു മാര്‍ക്ക് ലിസ്റ്റ്, ബാങ്ക് അക്കൗണ്ട് പാസ് ബുക്കിന്റെ പകര്‍പ്പ്, ആധാര്‍, കോച്ചിംങ് സ്ഥാപനത്തില്‍ നിന്നുള്ള സാക്ഷ്യപത്രം, ഫീസ് അടച്ച രശീത്, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജനുവരി 30 ന് വൈകീട്ട് 5 ന് മുമ്ബായി സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കേണ്ടതാണെന്ന് അസി.ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505005