Friday, May 3, 2024
keralaNews

മൂന്നാറില്‍ വീണ്ടും ബാല വിവാഹം.

മൂന്നാറില്‍ 17 വയസുള്ള പെണ്‍കുട്ടിയെ 26 കാരന്‍ വിവാഹം കഴിച്ചു. സംഭവത്തില്‍ വരനും പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് എതിരെയും പൊലീസ് കേസെടുത്തു. പെണ്‍കുട്ടി 7 മാസം ഗര്‍ഭിണിയാണ്. ഭര്‍ത്താവിനെതിരെ പോക്‌സോ വകുപ്പ് ചുമത്തി.ഒരു മാസം മുമ്പ് ഇടമലക്കുടിയിലും ഇത്തരത്തില്‍ ശൈശവ വിവാഹം നടന്നിരുന്നു. പതിനാറുകാരിയെ 47കാരന്‍ വിവാഹം കഴിച്ചു. പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയിരുന്നു. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലേക്ക് മാറ്റിയിരുന്നു