Thursday, May 2, 2024
keralaNewspolitics

മുഖ്യമന്ത്രി രാജിവെക്കുക ബിജെപി സമര ശൃംഖല തീർത്തു. 

സ്വർണ്ണ കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ  ഓഫീസ് പങ്കാളിത്തം  ഉറപ്പായ സാഹചര്യത്തിൽ ഇതിന്റെ  ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട്  ബിജെപിയുടെ കിഴക്കൻ മേഖലയിൽ പൂഞ്ഞാർ നിയോജക മണ്ഡലം 26 മൈൽ മുതൽ കല്ലേപ്പാടം വരെയുള്ള പ്രതിഷേധ പരിപാടി 26 മൈൽ ജംഗ്ഷനിൽ  ബിജെപി ജില്ലാ സെക്രട്ടറി വിസി അജികുമാർ ഉദ്ഘാടനം ചെയ്തു .നേതൃത്വത്തിൽ കാസർഗോഡ്  മുതൽ തിരുവനന്തപുരം വരെ സമര ശൃംഖല തീർത്തായിരുന്നു  പ്രതിഷേധം .  കോട്ടയം ജില്ലയിൽ കെ .കെ  റോഡിലും ,  എംസി റോഡിലും ആയിരക്കണക്കിന് പ്രവർത്തകർ സമരത്തിൽ അണിനിരന്നു.  സ്വർണക്കടത്ത് സംഭവം മുഖ്യമന്ത്രിയുടെ ഓഫീസിലെ പങ്ക് വെളിവായ് സാഹചര്യം  സമാനതകളില്ലാത്തതാണ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഇന്ന് ശിവശങ്കർ  പ്രതിചേർക്കപ്പെട്ട അറസ്റ്റിലായിരുന്നു. ഒരു നിമിഷം പോലും അതും മൂന്നരക്കോടി മലയാളികളുടെ മുഖ്യമന്ത്രിയായി തുടരാൻ പിണറായി വിജയൻ അർഹതയില്ല. ദേശീയ അന്വേഷണ ഏജൻസികൾ മുഴുവൻ  പ്രസ്തുത സംഭവങ്ങളിൽ  മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച്  പ്രതികളെ കയ്യാമം വെച്ചു കൊണ്ടിരിക്കുന്നു.. ഇൻറർപോൾ മാത്രമേ ഇനി  അന്വേഷിക്കാൻ   ഈ കൊച്ചു കേരളത്തിൽ എത്താൻ ബാക്കിയുള്ളൂയെന്നും അദ്ദേഹം പറഞ്ഞു .