Thursday, May 2, 2024
Local NewsNews

ചേനപ്പാടി ദേശവിളക്ക് മഹോത്സവം   23ന് തുടങ്ങും 

എരുമേലി:  ചേനപ്പാടി ശ്രീമഹാലക്ഷ്മി കാണിക്കമണ്ഡപത്തിന്റെ 23 മത് ദേശവിളക്ക് മഹോത്സവം ജനുവരി 21 മുതൽ 26 വരെ നടക്കും. ദേശവിളക്ക് ഉത്സവത്തിന്റെ ഭാഗമായി അന്നദാനം മഹാദാനം എന്ന സന്ദേശം ഉയർത്തി മഹാലക്ഷ്മി അക്ഷയപാത്രം അന്നദാന പദ്ധതി ജനുവരി 23 ന് ഉദ്ഘാടനം ചെയ്യും. അന്നേദിവസം കുന്നും ഭാഗം സാൻജോസ് വയോജന കേന്ദ്രത്തിലും ,  തെരുവിൽ കഴിയുന്നവർക്കും, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ  വാർഡുകളിലും ബ്രഡ് – ബിസ്ക്കറ്റ് – പഴവർഗങ്ങൾ – പാൽ ഇവ വിതരണം ചെയ്യുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജനുവരി 25 ന് വൈകുന്നേരം 6 മണി മുതൽ ഭജനസംഘത്തിന്റെ  ദേശപ്രദിക്ഷണം നടത്തും.  കാണിക്കമണ്ഡപത്തിൽ നിന്നും ആരംഭിച്ച് പാതിപ്പാറ വട്ടകത്തറ, കിഴക്കേക്കര ശാസ്താംകാവ്,പരുന്തല വിഴിക്കിത്തോട് വഴി പ്രദക്ഷിണം നടക്കുന്നത്.  ജനുവരി 26 ന് ദേശവിളക്ക് ദിവസം രാവിലെ എല്ലാ ക്ഷേത്രങ്ങളിലും നടതുറപ്പ് വിശേഷാൽ പൂജകൾ നടക്കും. രാവിലെ നടക്കുന്ന മഹാഗണപതി ഹോമം പൂതക്കുഴി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം മേൽശാന്തി ബ്രഹ്മ  സുജിത് നാരായണൻ നമ്പൂതിരി വെട്ടിക്കാട്ടില്ലം നേതൃത്വം നൽകും.ലഹരിക്കെതിരെ പോലീസും , എക്സൈസും , സർക്കാരും നടത്തുന്ന ലഹരി വിമുക്ത കേരളം പദ്ധതിക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായി രാവിലെ 10 ന് മണിമല എപി കോളേജ് ഓഫ് പാരാമെഡിക്കൽസുമായി സഹകരിച്ച് ലഹരി വിമുക്ത സന്ദേശം നൽകാൻ ഫ്ലാഷ് മോബ് നടത്തും. എപിജെ കോളേജ്   ഓഫ് പാരഡിക്കൽസ് പ്രിൻസിപ്പൽ സാദിയ സത്താർ, കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി എൻ. ബാബുക്കുട്ടൻ ലഹരി വിമുക്ത സന്ദേശം നൽകും . വൈകുന്നേരം 5 .30 മുതൽ  വിളക്ക് ഘോഷയാത്രകൾ ഇടയാറ്റുകാവ് ദേവീക്ഷേത്രം, കിഴക്കേക്കര ദേവീക്ഷേത്രം എന്നിവിടങ്ങളിൽ കാവടികൾ, ജനസംഘങ്ങൾ, കെട്ടുവിളക്കുകൾ, താലപ്പൊലികൾ, ദേവികനൃത്തത്തോടെയുള്ള ഘോഷയാത്ര  വൈകിട്ട് 7.30 ന് ആലിൻ ചുവട് നഗരിയിൽ സംഘമിച്ച് മഹാഘോഷയാത്രയായി ശ്രീ മഹാലക്ഷ്മി കാണിക്ക മണ്ഡപത്തിൽ എത്തിച്ചേരും.  തുടർന്ന് വിളക്ക് സമർപ്പണവും –  ഭാവികാര്യവും സഹസ്രദീപാരാധനയും പ്രസാദ വിതരണവും നടക്കും. തുടർന്ന്  കൃഷി , സംരംഭം,  ഗോപരിപാലനം സേവനം, അധ്യാപനം, കലാ –  കായിക ക്ഷേമം, ക്ഷേത്ര സംരക്ഷണം, എന്നീ ലേഖലകളിൽ കഴിവ് തെളിയിച്ചവരെ ദേവപ്രതിഭാ പുരസ്കാരം നൽകി ആദരിക്കും. തുടർന്ന് വേദിയിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മോഹിനിയാട്ടത്തിൽ ഒന്നാംസ്ഥാനം നേടിയ കുമാരി അഭിരാമി മോഹൻ അവതരിപ്പിക്കുന്ന ശോഹിനിയാട്ടം സബ്ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ കുച്ചിപ്പുടി എ ഗ്രേഡ് നേടിയ കുമാരി വൈഗ രാജേഷ് അവതരിപ്പിക്കുന്ന കുച്ചിപ്പുടി, തുടർന്ന് ചേനപ്പാടി   ഗാനമേളയും നടക്കും. എരുമേലി മീഡിയ സെന്ററിൽ നടന്ന പത്രസമ്മേളനത്തിൽ ശ്രീമഹാലക്ഷമി കാണിക്ക മണ്ഡപം പ്രോഗ്രാം കോർഡിനേറ്റർ എം.ആർ.ശ്രീജിത്ത് ,  സെക്രട്ടറി കെ.കെ ഗോപാലകൃഷ്ണൻ, സഹ രക്ഷാധികാരി ജയകൃഷ്ണൻ, ട്രഷറർ എ.വി സി രതീഷ് എന്നിവർ വാർത്ത  സമ്മേളനത്തിൽ പങ്കെടുത്തു.