Monday, May 13, 2024
keralaNews

എസ്എസ്എല്‍സി മൂല്യനിര്‍ണയം ജൂണ്‍ ഏഴു മുതല്‍

ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കി

സംസ്ഥാനത്ത് എസ്എസ്എല്‍സി മൂല്യനിര്‍ണയം ജൂണ്‍ ഏഴിന് തുടങ്ങുമെന്ന് മുഖ്യമന്ത്രി. ജൂണ്‍ ഏഴുമുതല്‍ 25 വരെയാണ് മൂല്യനിര്‍ണയം നടക്കുക.അതേസമയം, കൊവിഡ് സഹചര്യം പരിഗണിച്ച് ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു . ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി മൂല്യനിര്‍ണയം ജൂണ്‍ ഒന്നിന് തുടങ്ങും. ജൂണ്‍ ഒന്നുമുതല്‍ ജൂണ്‍ 19 വരെയാണ് മൂല്യനിര്‍ണയം നടക്കുക.ഹയര്‍സെക്കന്ററി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 21 മുതല്‍ ജൂലായ് ഏഴുവരെ നടക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മൂല്യനിര്‍ണയത്തിന് പോകുന്ന അധ്യാപകര്‍ക്ക് വാക്സിന്‍ നല്‍കും. പിഎസ്സി നിയമനം കാത്തിരിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി അഡൈ്വസ് നല്‍കുന്നത് പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു