Monday, April 29, 2024
educationindiaNews

ചന്ദ്രന്റെ രഹസ്യങ്ങള്‍ തേടി പേലോഡുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു

ചന്ദ്രന്റെ പ്രതലത്തില്‍ ഇന്ത്യന്‍ മുദ്ര പതിഞ്ഞതോടെ റോവറിന്റെ പേലോഡുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആറ് പേലോഡുകളാണ് പ്രഗ്യാന്‍ പേടകത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. ദൗത്യത്തിന് ആകെ ആറ് പേലോഡുകളാണുള്ളത്. ഇതില്‍ രണ്ടെണ്ണം പ്രഗ്യാന്‍ റോവറിലും നാലെണ്ണം വിക്രം ലാന്‍ഡറിലുമാണ് ഘടിപ്പിച്ചിരിക്കുന്നത്. ചന്ദ്രയാന്‍-2 ന്റെ ഓര്‍ബിറ്ററുമായാകും ലാന്‍ഡര്‍ ആശയവിനിമയം നടത്തുക.

രണ്ട് പേലോഡുകളാണ് റോവറിനുള്ളത്………

1); LIBS (LASER Induced Breakdown Spectroscope) ആണ് ഒരു പേലോഡ്. ചന്ദ്രനിലെ മണ്ണിന്റെയും പാറകളുടെയും ഘടകങ്ങളെക്കുറിച്ച് വിവരം ഇത് നല്‍കും.

2) PXS ( Alpha Particle X-ray Spectrometer) ആണ് രണ്ടാമത്തെ പേലോഡ്. ചന്ദ്രോപരിതലത്തിലെ രാസപദാര്‍ഥങ്ങളുടെയും ഖനിജദ്രവ്യങ്ങളുടെയും സങ്കലനം സംബന്ധിച്ച വിവരങ്ങളായിരിക്കും ഈ പേലോഡ് നല്‍കുക.

നാല് പേലോഡുകളാണ് ലാന്‍ഡറിലുള്ളത് ……………..

1) ഉപരിതലത്തിലെ പ്ലാസ്മയുടെ സാന്ദ്രതയും മാറ്റങ്ങളും കണ്ടെത്തുന്നതിനുള്ള RAMBHA LP എന്ന് പേലോഡാണ് ആദ്യത്തേത്. Radio Anatomy of Moon Bound Hypersensitive ionosphere and Atmosphere എന്ന പേലോഡാണ് ഇത്.

2) ChaSTE (Chandra’s Surface Thermo physical Experiment) എന്ന പേലോഡാണ് രണ്ടാമത്തേത്. ധ്രുവ മേഖലയ്ക്ക് സമീപത്തെ ചന്ദ്രോപരിതലത്തിലെ താപ വസ്തുക്കളെ സംബന്ധിച്ച വിവരം ശേഖരിക്കുക എന്നതാണ് ഈ പേലോഡിന്റെ ദൗത്യം.

3) ILSA (Instrument for Lunar Seismic Activity) എന്ന പേലോഡാണ് മൂന്നാമത്തേത്.   ചന്ദ്രനില്‍ ലാന്‍ഡര്‍ ഇറങ്ങുന്ന സ്ഥലത്തും പരിസരങ്ങളിലുമുള്ള ഭൂകമ്പതരംഗങ്ങളെ അളക്കുക ഇതിന്റെ ദൗത്യം.

4) NASA Playload, LRA – LASER Retroreflector Array ആണ്  നാലാമത്തെ പേലോഡ്.  ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരനിര്‍ണയ പഠനങ്ങള്‍ നടത്തുക എന്നതാണ് ഈ പേലോഡിന്റെ ദൗത്യം.

3) ILSA (Instrument for Lunar Seismic Activity) എന്ന പേലോഡാണ് മൂന്നാമത്തേത്.   ചന്ദ്രനില്‍ ലാന്‍ഡര്‍ ഇറങ്ങുന്ന സ്ഥലത്തും പരിസരങ്ങളിലുമുള്ള ഭൂകമ്പതരംഗങ്ങളെ അളക്കുക ഇതിന്റെ ദൗത്യം.

4) NASA Playload, LRA – LASER Retroreflector Array ആണ്.   നാലാമത്തെ പേലോഡ്.ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരനിര്‍ണയ പഠനങ്ങള്‍ നടത്തുക എന്നതാണ് ഈ പേലോഡിന്റെ ദൗത്യം.