Thursday, May 2, 2024
indiaNewspoliticsworld

ബ്രിക്‌സില്‍ 6 രാജ്യങ്ങള്‍ കൂടി അംഗമാകും

ജൊഹന്നാസ്‌ബെര്‍ഗ്: ബ്രിക്‌സ് കൂട്ടായ്മയായ ബ്രിക്‌സില്‍ പാകിസ്ഥാനെ ഉള്‍പ്പെടുത്താനുള്ള ചൈനയുടെ നീക്കം തള്ളി. എന്നാല്‍ കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്താനും തീരുമാനിച്ചു. ജൊഹന്നാസ്‌ബെര്‍ഗില്‍ നടന്ന ഉച്ചകോടിയിലാണ് തീരുമാനം. അര്‍ജന്റീന, എത്യോപ്യ , സൗദി അറേബ്യ, യു എ ഇ, ഇറാന്‍, ഇജിപ്ത് തുടങ്ങിയ ആറ് രാജ്യങ്ങള്‍ ബ്രിക്‌സില്‍ 2024 ജനുവരി മുതല്‍ അംഗമാകും.

തീരുമാനം അഭിനന്ദനാര്‍ഹമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു.അംഗബലം കൂട്ടാനുള്ള തീരുമാനം ചരിത്രപരമാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗും അഭിപ്രായപ്പെട്ടു. പാകിസ്ഥാനെ ബ്രിക്‌സില്‍ ഉള്‍പ്പെടുത്താനുള്ള ചൈനയുടെ നീക്കം ബ്രിക്‌സ് ഉച്ചകോടി തള്ളി. ബ്രിക്‌സ് വികസിക്കേണ്ടതുണ്ടെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാംഫോസയും അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസം, ആരോഗ്യം, മാധ്യമം എന്നീ മേഖലകളിലെ ബ്രിക്‌സ് രാജ്യങ്ങളുടെ സംഭാവനകള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.                                                                                                                                                               ബ്രിക്‌സില്‍ വാര്‍ത്ത സമ്മേള്ളനത്തില്‍ ഇന്ത്യയുടെ ചന്ദ്രയാന്‍ വിജയവും പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമര്‍ശിച്ചു. ചന്ദ്രയാന്റെ വിജയം ഇന്ത്യയുടേത് മാത്രമല്ല ലോകത്തിന്റെ വിജയമാണെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. ശാസ്ത്രലോകത്തിന്റെ വിജയം കൂടിയാണ് ചന്ദ്രയാന്റെ വിജയമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിചേര്‍ത്തു.