Friday, May 17, 2024
educationkeralaNews

ക്യാറ്റ് 2021 പരീക്ഷ ഫലം പ്രഖ്യാപിച്ചു

ദില്ലി: കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് 2021 ഫലം തിങ്കളാഴ്ച (ജനുവരി 3, 2022) ഔദ്യോഗിക വെബ്സൈറ്റില്‍ പ്രഖ്യാപിച്ചു. https://iimcat.ac.in എന്ന വെബ്‌സൈറ്റിലാണ് ഫലം പ്രഖ്യാപിച്ചിരിക്കുന്നത്. ഒമ്പത് പേര്‍ 100 ശതമാനം മാര്‍ക്ക് നേടിയതായി ക്യാറ്റ് കണ്‍വീനര്‍ പ്രൊഫ.എം.പി.റാം മോഹന്‍ പറഞ്ഞു. ഇവരില്‍ 7 പേര്‍ എഞ്ചിനീയറിംഗ് പശ്ചാത്തലത്തില്‍ നിന്നുള്ളവരാണ്. ടോപ് സ്‌കോറര്‍മാരില്‍ നാല് പേര്‍ മഹാരാഷ്ട്രയില്‍ നിന്നുള്ളവരും രണ്ട് പേര്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരും ഹരിയാന, തെലങ്കാന, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരുമാണുള്ളത്.

കൂടാതെ, 19 വിദ്യാര്‍ത്ഥികള്‍ 99.99 ശതമാനം നേടി. ഇവരില്‍ 16 പേരും എഞ്ചിനീയറിംഗ് പശ്ചാത്തലത്തില്‍ നിന്നുള്ളവരാണ്. 19 വിദ്യാര്‍ഥികളില്‍ 18 ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും 99.98 ശതമാനം നേടി. CAT 2021 സ്‌കോറുകളെ അടിസ്ഥാനമാക്കി, തുടര്‍ന്നുള്ള പ്രവേശന പ്രക്രിയകള്‍ക്കായി IIM-കള്‍ അവരുടെ ഷോര്‍ട്ട്ലിസ്റ്റുകള്‍ ഉടനെ പുറത്തിറക്കും. 88 ഐഐഎം ഇതര സ്ഥാപനങ്ങളും അവരുടെ മാനേജ്മെന്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി ഈ വര്‍ഷം CAT 2021 സ്‌കോറുകള്‍ ഉപയോഗിക്കും.

ഔദ്യോഗിക വെബ്‌സൈറ്റായ iimcat.ac.in സന്ദര്‍ശിക്കുക. ശേഷം ക്യാറ്റ് 2021 സ്‌കോര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ലോഗിന്‍ ചെയ്യുക. പാസ് വേര്‍ഡ്, യൂസര്‍ ഐഡി എന്നിവ ഉപയോഗിച്ച് വേണം ലോഗിന്‍ ചെയ്യാന്‍. ഇന്ത്യയിലുടനീളമുള്ള വിവിധ ഐഐഎമ്മുകളുടെ ബിരുദാനന്തര ബിരുദ, ഫെല്ലോ പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടുന്നതിന് CAT ആവശ്യമാണ്. എംബിഎ പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് ലിസ്റ്റ് ചെയ്തിട്ടുള്ള ഐഐഎം ഇതര സ്ഥാപനങ്ങള്‍ക്കും CAT സ്‌കോറുകള്‍ ഉപയോഗിക്കാം.