Tuesday, May 21, 2024
indiaNewspolitics

കോണ്‍ഗ്രസിന്റെ ദുഷ്പ്രവര്‍ത്തികള്‍ ജനങ്ങളെ അറിയിക്കും

ബെംഗളൂരു : ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ജെഡി(എസ്) നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമി .പാര്‍ട്ടിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ പാര്‍ട്ടി മേധാവിയും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡ തനിക്ക് അധികാരം നല്‍കിയിട്ടുണ്ടെന്നും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കാന്‍ ഇനിയും സമയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജെഡി (എസ്) എന്‍ഡിഎയുമായി സഖ്യത്തിലേര്‍പ്പെടുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ദേവഗൗഡ പങ്കെടുത്ത യോഗത്തിലെ വിവരങ്ങള്‍ മാദ്ധ്യമങ്ങളോട് പറയുകയായിരുന്നു കുമാരസ്വാമി. ബിജെപിയും ജെഡിഎസും പ്രതിപക്ഷ പാര്‍ട്ടികളായതിനാല്‍ സംസ്ഥാനത്തിന്റെ താല്‍പര്യം മുന്‍നിര്‍ത്തി ഒരുമിച്ച് പ്രവര്‍ത്തിക്കും. ഇന്ന് രാവിലെയും ഞങ്ങളുടെ പാര്‍ട്ടി എംഎല്‍എമാര്‍ എങ്ങനെ പോകണമെന്ന് ചര്‍ച്ച ചെതു. എല്ലാ നേതാക്കളുടെയും അഭിപ്രായം ശേഖരിച്ച ശേഷം 31 ജില്ലകളിലും ഈ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ദുഷ്പ്രവൃത്തികളെ കുറിച്ച് വ്യക്തമാക്കുന്ന പരിപാടികള്‍ നടത്തും എന്നാണ് കുമാരസ്വാമി പറഞ്ഞത്.