Monday, May 20, 2024
keralaNews

മകരവിളക്ക് ഉത്സവം ;പന്തളം രാജപ്രതിനിധിയായി മൂലംനാൾ ശങ്കർ വർമ്മയെ തിരഞ്ഞെടുത്തു.

പന്തളം : ശബരിമല മകരവിളക്ക് ഉത്സവത്തിന്  അയ്യപ്പസ്വാമിക്ക് ചാർത്തുവാനുള്ള തിരുവാഭരണങ്ങളുടെ പന്തളം വലിയ തമ്പുരാൻ രേവതി തിരുനാൾ പി.രാമവർമ്മ രാജയയുടെ പ്രതിനിധിയായി ഈ വർഷം പന്തളം ശ്രാമ്പിക്കൽ കൊട്ടാരത്തിൽ മൂലംനാൾ ശങ്കർ വർമ്മയെ നിശ്ചയിച്ചു. പന്തളം കൊട്ടാരം നിർവ്വാഹകസംഘത്തിന്റെ ഭരണസമിതിയാണ്  വലിയരാജയുടെ അംഗീകാരത്തോടെ ശങ്കർ വർമ്മയെ വലിയതമ്പുരാന്റെ പ്രതിനിധിയായി തിരഞ്ഞെടുത്തത്. പന്തളം ശ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണംനാൾ അംബതമ്പുരാട്ടിയുടെയും , കോട്ടയം കാഞ്ഞിരക്കാട് ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെയും ഇളയ പുത്രനാണ്  മൂലംനാൾ ശങ്കർ വർമ്മ.
കേരള ക്ഷത്രിയക്ഷേമസഭയുടെ മദ്ധ്യമേഖല സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു. കേരള സംസ്ഥാന വൈദ്യൂതി ബോർഡിൽ നിന്ന്  സീനിയർ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറായി വിരമിച്ച അദ്ദേഹം ഡ്രീം വിന്നേഴ്‌സ് പ്രൊജക്ട് ആന്റ് സർവ്വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ എം.ഡി.യായി പ്രവർത്തിക്കുന്നു.  കൊച്ചി ഇളംകുന്നപ്പുഴ നടക്കൽ കോവിലകത്ത് ഡോക്ടർ ബിന്ദു വർമ്മ (ദന്തൽ സിവിൽ സർജൻ ഗവ: ജനറൽ ആശുപത്രി ഇരിഞ്ഞാലക്കുട) പത്‌നിയാണ്.  ഡോ:ആര്യ അരവിന്ദ്, അജയ്.എസ് .വർമ്മ (മെഡിക്കൽ വിദ്യാർത്ഥി) എന്നിവർ മക്കളാണ്,അരവിന്ദ് (ഐ.റ്റി. പ്രൊഫഷണൽ) മരുമകനുമാണ്. പന്തളം കൊട്ടാരം നിർവ്വാഹകസംഘം സെക്രട്ടറി പി.എൻ.നാരായണവർമ്മ, പരേതനായ ആർ.കേരളവർമ്മ (മുൻ രാജപ്രതിനിധി) വിജയലക്ഷ്മി തമ്പുരാട്ടി, സുജാത തമ്പുരാട്ടി, ശ്രീലത തമ്പുരാട്ടി എന്നിവർ സഹോദരങ്ങളാണ്.