Saturday, April 27, 2024
keralaNews

ബസും കാറും കുട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു

തൃശൂര്‍ :ബസും കാറും കുട്ടിയിടിച്ച് കാര്‍ യാത്രക്കാരായ നാല് പേര്‍ മരിച്ചു. അപകടം നടന്നത് തൃശൂര്‍ എറവ് സ്‌കൂളിന് സമീപമാണ്. ഒരു കുടുംബത്തിലെ നാല് പേരാണ് മരിച്ചത്. തൃശൂര്‍ എല്‍ത്തിരുത്ത് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.

ഇന്ന് ഉച്ചക്ക് 12:45 ഓടെയാണ് അപകടമുണ്ടായത്. ഭര്‍ത്താവും ഭാര്യയും രണ്ട് മക്കളും അടങ്ങിയ കുടുംബമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. രണ്ട് പേരുടെ മൃതദേഹങ്ങള്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ട് പേരുടെ മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.