Wednesday, May 8, 2024
indiakeralaNewsSports

സന്തോഷ് ട്രോഫി സന്തോഷത്തോടെ കേരളം പിടിച്ചു വാങ്ങി

മഞ്ചേരി: സന്തോഷ് ട്രോഫി സന്തോഷത്തോടെ കേരളം പിടിച്ചു വാങ്ങി. 2018 ന് ശേഷം സന്തോഷ് ട്രോഫി കേരളം സന്തോഷത്തോടെ പിടിച്ചുവാങ്ങി.  അഞ്ച് – നാലിന്  കേരളം സന്തോഷ് ട്രോഫിയിൽ ജയം.  ലക്ഷക്കണക്കിന് ടീം ആരാധകരെ ആവേശത്തിന് കൊടുമുടിയിലെത്തിയാണ് കേരളം കപ്പ് നേടിയത് .കളിയിൽ ഇരു ടീമുകളും ഓരോ ഗോൾ നേടിയതോടെ കളി ശക്തമാകുകയായിരുന്നു. തുടർന്നാണ് പെനാൽറ്റി ഷൂട്ടൗട്ടിൽ കേരളം വിജയിച്ചത്.

ഇതോടെ കേരളത്തിന് ഏഴാം കിരീടമാണ് ലഭിച്ചത്.
മലപ്പുറത്ത് ഇന്ന് സന്തോഷത്തിന്റെ പെരുന്നാൾ ആണ് ഉണ്ടായിരിക്കുന്നത്.  21 വര്‍ഷത്തിന് ശേഷമാണ് സ്വന്തം നാട്ടില്‍ കേരളം സന്തോഷ് ട്രോഫി മുത്തമിടുന്നത്. മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിലാണ് കേരളത്തിന്റെ കിരീടപ്പോരാട്ടം നടന്നത്.കേരളത്തിന് പതിനാലാം ഊഴമാണ് സന്തോഷ് ട്രോഫി വേദിയാകുന്നത്.

ഇതില്‍ കിരീടം നേടാനായത് രണ്ടുതവണ മാത്രം. കൊച്ചിയില്‍ 1973ലും 1993ലും.ഇരുപത്തിയൊന്‍പത് വര്‍ഷത്തിനിപ്പുറം സ്വന്തം നാട്ടില്‍ കേരളം കിരീടം ലക്ഷ്യമിട്ടിറങ്ങുന്നത് കാല്‍പ്പന്താരവത്തിന്റെ നാടായ മലപ്പുറത്ത്.

ആതിഥേയരും അപരാജിതരുമായ കേരളം 46-ാം ഫൈനലിനാണ് ഇറങ്ങിയത്. കൊച്ചിയില്‍ 1955ലാണ് കേരളം ആദ്യമായി സന്തോഷ് ട്രോഫിക്ക് വേദിയായത്. പിന്നീട് 1973ലും 93ലും 2006ലും 2013ലും സന്തോഷ് ട്രോഫി കൊച്ചിയിലേക്കെത്തി.

 

1956ല്‍ തിരുവനന്തപുരവും 61ലും – 76ലും കോഴിക്കോടും, 66ലും – 88ലും കൊല്ലവും, 82ലും – രണ്ടായിരത്തിലും തൃശൂരും, 91ല്‍ പാലക്കാടും സന്തോഷ് ട്രോഫിക്ക് വേദിയായി.

ഇവിടെയെല്ലാം ഗാലറികളില്‍ സന്തോഷം നിറച്ച മലപ്പുറത്തുകാര്‍ക്ക് മുന്നില്‍ ആദ്യമായി ബൂട്ടുകെട്ടുമ്പോള്‍ ഇത്തവണ കേരളത്തിന്റെ പുതുനിരയ്ക്ക് ആവേശം ഇരട്ടിയാവും. ആദ്യമായി മലപ്പുറം സന്തോഷ് ട്രോഫിക്ക് വേദിയായപ്പോള്‍ ടീമില്‍ ഏറ്റവും കൂടുതല്‍ താരങ്ങളുള്ളതും ജില്ലയില്‍ നിന്നാണ്,

ആറുപേര്‍. മുഹമ്മദ് ഷഹീഫ്, അര്‍ജുന്‍ ജയരാജ്, സല്‍മാന്‍ കള്ളിയത്ത്, ടി കെ ജെസിന്‍, ഷിഗില്‍, ഫസലു റഹ്‌മാന്‍ എന്നിവരാണ് കേരള ടീമിലെ മലപ്പുറത്തുകാര്‍.ടൂര്‍ണമെന്റില്‍ അഞ്ച് ഗോളടിച്ച ക്യാപ്റ്റന്‍ ജിജോ ജോസഫും സെമിയിലെ അഞ്ച് ഗോളടക്കം ആറെണ്ണം വലയിലെത്തിച്ച സൂപ്പര്‍ സബ് ജെസിനും ഗോള്‍വേട്ടയില്‍ മുന്നില്‍ തന്നെയാണ് .

2018ല്‍ ഇതേ ബംഗാളിനെ ഷൂട്ടൗട്ടില്‍ തകര്‍ത്ത് കിരീടം നേടിയപ്പോള്‍ കാവലാളായി നിന്ന മിഥുന്‍ ഇന്നും കേരളത്തിന്റെ വലകാത്തത്.എന്നാല്‍ തോല്‍വിക്ക് ശേഷം തുടരെ മൂന്ന് മത്സരങ്ങളില്‍ തകര്‍പ്പന്‍ ജയവുമായാണ് ബംഗാള്‍ എത്തിയത്.

സന്തോഷ് ട്രോഫിയില്‍ 32 കിരീടത്തിന്റെ കരുത്തുമുണ്ട് ബംഗാളിന്. കേരളവും ബംഗാളും സന്തോഷ് ട്രോഫി ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്നത് നാലാം തവണയാണ്. 1989ലും 1994ലും ബംഗാള്‍ ജയിച്ചപ്പോള്‍ കേരളം പകരം വീട്ടിയത് 2018ല്‍.

ഗാലറിയിലെ കാല്‍ലക്ഷം കാണികളുടെ ആവേശവും ഇത്തവണ കേരളത്തിന്റെ കരുത്ത് കൂട്ടും.ഫൈനലിലും ആക്രമണശൈലി തന്നെയാണ് കേരളാ ടീമിന്റെ ജയമെന്നും പരിശീലകന്‍ ബിനോ ജോര്‍ജ് പറഞ്ഞു.സമ്മാനധാന ചടങ്ങിൽ സംസ്ഥാന ധന മന്ത്രി രാജഗോപാൽ, കായിക മന്ത്രി അബ്ദുൾ റഹ്മാൻ , സ്പീക്കർ എം വി രാജേഷ് എന്നിവരും പങ്കെടുത്തു.
മുൻ കായികതാരം ഐ എം വിജയനാണ് കേരള ടീമിന് ക്യാപ്റ്റൻ ജിജോ ജോസഫിന് കന്നി കിരീടം സമ്മാനം നൽകിയത് . വിജയിച്ച ടീമിനെ മുഖ്യ മന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു.
മികച്ച ഗോൾകീപ്പർക്കുള്ള പുരസ്ക്കാരം ബംഗാൾ ടീമിന് ലഭിച്ചു. മികച്ച കളിക്കാരനുള്ള
പുരസ്ക്കാരവും കേരളത്തിന് ലഭിച്ചു.