Friday, April 26, 2024
NewsSports

സണ്‍റൈസേഴ്സ് ഹൈദരാബാദ് പരിശീലനത്തിന് ഇന്ന് ഇറങ്ങും.

 

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനായി യു.എ.ഇയിലെത്തിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഇന്ന് മുതല്‍ പരിശീലനത്തിന് ഇറങ്ങുമെന്ന് ബാറ്റിംഗ് പരിശീലകന്‍ വി.വി.എസ് ലക്ഷ്മണ്‍. ഇന്നലെ നടന്ന വിര്‍ച്യുല്‍ ടീം മീറ്റിങ്ങിലാണ് ഇന്ന് പരിശീലനം ആരംഭിക്കുന്ന വിവരം ഹൈദരാബാദ് ബാറ്റിംഗ് പരിശീലകന്‍ അറിയിച്ചത്. പുതുതായി സണ്‍റൈസേഴ്സ് ഹൈദരാബാദില്‍ എത്തിയ താരങ്ങളെയും പരിശീലകരെയും ലക്ഷ്മണ്‍ പരിചയപ്പെടുത്തുകയും ചെയ്തു.

കൂടാതെ ഇംഗ്ലണ്ട് – ഓസ്‌ട്രേലിയ പരമ്ബരയുടെ ഭാഗമായ താരങ്ങള്‍ സെപ്റ്റംബര്‍ 21ന് ടീമിനൊപ്പം ചേരുമെന്നും വി.വി.എസ് ലക്ഷ്മണ്‍ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ കളിക്കുകയെന്നത് വലിയ വെല്ലുവിളിയാണെന്നും എന്നാല്‍ താരങ്ങള്‍ എല്ലാം അത് നേരിടാന്‍ തയ്യാറാണെന്നും ലക്ഷ്മണ്‍ പറഞ്ഞു.