Friday, May 3, 2024
keralaNewspolitics

മേഖലയിലെ ജനങ്ങളുമായി നേതാക്കള്‍ സംസാരിക്കും

തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീം കോടതിയിലെ കേസില്‍ കോണ്‍ഗ്രസ് പാര്‍ട്ടി കക്ഷി ചേരും. ഇന്ന് ചേര്‍ന്ന കെപിസിസി ഉപസമിതി യോഗമാണ് തീരുമാനമെടുത്തത്. 2019ല്‍ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പിന്‍വലിക്കണമെന്നാണ് ആവശ്യം. ബഫര്‍ സോണ്‍ മേഖലയിലെ ജനങ്ങളുമായി നേതാക്കള്‍ സംസാരിക്കും. വീണ്ടും പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കാനും നേതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്.