Friday, April 26, 2024
indiaNewspolitics

ബിഎസ്പി എംപിക്ക് കൊലക്കേസില്‍ 4 വര്‍ഷം തടവ്

ദില്ലി: ബിജെപി എംഎല്‍എ കൃഷ്ണാനന്ദ് റായിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ബിഎസ്പി എംപി അഫ്‌സല്‍ അന്‍സാരിക്ക് കോടതി 4 വര്‍ഷം തടവുശിക്ഷ വിധിച്ചു. കേസില്‍ ശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് അഫ്‌സല്‍ അന്‍സാരി എംപി അയോഗ്യനായി . ഗാസിപൂര്‍ എംപിയാണ് അഫ്‌സല്‍ അന്‍സാരി. കൊലപാതകം, തട്ടിക്കൊണ്ട് പോകല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടാണ് കോടതിവിധി. കേസില്‍ ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഇതേ കേസില്‍ അഫ്‌സലിന്റെ സഹോദരനും രാഷ്ട്രീയ നേതാവുമായ മുഖ്താര്‍ അന്‍സാരിക്ക് 10 വര്‍ഷം തടവുശിക്ഷയും 5 ലക്ഷം രൂപ പിഴയും കോടതി ചുമത്തി. അഫ്‌സല്‍ അന്‍സാരി എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെടും. പാര്‍ലമെന്റ് ചട്ടങ്ങള്‍പ്രകാരം, രണ്ടു വര്‍ഷമോ അതില്‍ കൂടുതലോ തടവിനു ശിക്ഷിക്കപ്പെട്ട അംഗം അയോഗ്യനാക്കപ്പെടുമെന്നതിനാല്‍ അഫ്‌സല്‍ അന്‍സാരിയുടെ ലോക്‌സഭാ അംഗത്വം നഷ്ടപ്പെടും.കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ രാഹുല്‍ഗാന്ധിക്ക് പിറകെ അയോഗ്യനാവുന്ന എംപിയായി മാറി അഫ്‌സല്‍ അന്‍സാരി.