Friday, May 3, 2024
keralaNewspolitics

ശബരിമല തീര്‍ത്ഥാടനം ;എരുമേലിയില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം നാളെ

എരുമേലി:ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ചെയ്തിട്ടുള്ള ഒരുക്കങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനിലിന്റെ നേതൃത്വത്തില്‍ യോഗം നടക്കും.നാളെ 21 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ദേവസഹാളില്‍ ആണ് യോഗം.യോഗത്തില്‍ വിവിധ വകുപ്പ് മേധാവികള്‍,ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ അടക്കം പങ്കെടുക്കും.
ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്യും
എരുമേലി :ധര്‍മ്മശാസ്താ ക്ഷേത്രത്തിന് പുറകില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് നാളെ ഉച്ച കഴിഞ്ഞ് 3 മണിക്ക് പ്രകാശിപ്പിക്കും.ബിനോയ് വിശ്വം എംപിയുടെ വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 5.75 ലക്ഷം രൂപയുടെ ചെലവഴിച്ചാണ് ലൈറ്റ് സ്ഥാപിച്ചത് .സംസ്ഥാന ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ ലൈറ്റ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിക്കുമെന്ന് എരുമേലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനുശ്രീ സാബു പറഞ്ഞു.