Saturday, May 18, 2024
indiaNews

സൈന്യത്തിലെ വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്ന നിര്‍ദേശം പരിഗണനയിലെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍

സൈന്യത്തിലെ വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്ന നിര്‍ദേശം പരിഗണനയിലെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്തത്. മൂന്നു സേനയിലെയും ജവാന്മാരുടെയും ഓഫിസര്‍മാരുടെയും വിരമിക്കല്‍ പ്രായം ഉയര്‍ത്താനാണ് ആലോചന.ചെറിയ പ്രയത്തില്‍ പെന്‍ഷനാവുന്നതുകൊണ്ട് സൈനികര്‍ വലിയ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വരുന്നതായും സൈന്യത്തില്‍ കേണലും മറ്റുമായിരുന്നവര്‍ പുറത്തുപോയി അതിനേക്കാള്‍ താഴ്ന്ന തസ്തികകളില്‍ ജോലി ചെയ്യേണ്ടിവരുന്നതായും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തില്‍ സൈന്യനികരുടെ ക്ഷേമം മുന്‍നിര്‍ത്തിയാണ് പുതിയ ആലോചനയ്ക്കൊരുങ്ങുന്നത്. അതേസമയം പ്രായം കൂടിയവരെ ഒഴിവാക്കുന്ന രംഗത്തുനിന്ന് അവരെ അത്തരക്കാരെ നിയോഗിക്കാവുന്ന തസ്തികകളിലേക്ക് മാറ്റാനും ആലോചനയുണ്ട്. ഇതുവഴി പെന്‍ഷനിനത്തിലുള്ള ചെലവും കുറക്കാം-റാവത്ത് പറഞ്ഞു.