Saturday, May 4, 2024
keralaNews

ഉപഗ്രഹ സർവേയിൽ ജനവാസ മേഖലയെ ഒഴിവാക്കിയില്ലെങ്കിൽ ശക്തമായ സമരമെന്ന് കർഷകർ.

എരുമേലി: ഉപഗ്രഹ സർവ്വേയിൽ ഉൾപ്പെട്ട 11 , 12 വാർഡുകളും ബഫർ സോണിൽ ഉൾപ്പെട്ട 13, 14 വാർഡുകളേയും ജനവാസ മേഖലയായി നിലനിർത്തി ജനങ്ങൾക്കും – സ്വത്തിനും ജീവനും സംരക്ഷണം നൽകിയില്ലെങ്കിൽ ശക്തമായ സമര പ്രക്ഷോഭ പരിപാടികൾ നടത്തുമെന്ന് കർഷകർ പറഞ്ഞു.
90% ആളുകളും ആസ്തി വിവരങ്ങൾ രേഖപ്പെടുത്തിക്കഴിഞ്ഞു .
എരുമേലി:  ബഫർ സോൺ –  ഉപഗ്രഹ സർവേയുമായി ബന്ധപ്പെട്ട് മലയോര മേഖലയിലെ വനമായി മാറിയ രണ്ടു വാർഡുകളിലെ ജനങ്ങളുടെ പരാതി
  പെർഫോമയിൽ 90%  വും രേഖപ്പെടുത്തി കഴിഞ്ഞതായി കർഷകർ പറഞ്ഞു.
എന്നാൽ പെർഫോമ പരിശോധിക്കുന്ന സാവൻ സാ ആപ്പിൽ കയറി ജിയോ ടെക് ചെയ്യാൻ കഴിയാത്തതാണ് കർഷകരെ  ആശങ്കപ്പെടുത്തിയിരിക്കുന്നത്. കർഷകർ നൽകുന്ന പരാതി പരിശോധിക്കുന്നതിൽ ഗ്രാമപഞ്ചായത്ത് മുൻകൈ എടുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. വരും  ദിവസങ്ങളിൽ ആപ്പ് പ്രവർത്തന യോഗ്യമാക്കിയാൽ മാത്രമേ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയൂ എന്നും ഇവർ പറഞ്ഞു.
പ്രതിഷേധ സമരങ്ങൾക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മാത്യു ജോസഫ് , സുബി സണ്ണി, സമിതി ഭാരവാഹികളായ പി ജെ സെബാസ്റ്റ്യൻ ജോസഫ് താഴത്തു പീടിക , സിബി കൊറ്റനല്ലൂർ ,.സാബു കാലാ പറമ്പിൽ ,   ത്രേസ്യാമ്മ പുത്തൻപുരക്കൽ, ശശി, ജോബി, ജയിംസ്, ബിജു,  ബോബൻ സന്തോഷ്  എന്നിവർ നേതൃത്വം നൽകി.  എരുമേലി എസ് ഐ ശാന്തി കെ ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സുരക്ഷാ ക്രമീകരണം ഒരുക്കി.