Thursday, April 25, 2024
keralaNews

എഴുകുമണിലെ അക്രമം;  പോലീസ് കേസെടുത്തു 

എരുമേലി:എഴുകുമണ്ണിലെ അക്രമ സംഭവത്തിൽ പഞ്ചായത്ത് അംഗങ്ങളായ മാത്യു ജോസഫ് ,  സുബി സണ്ണി എന്നിവരുൾപ്പെടെ കണ്ടാൽ അറിയാവുന്ന 100 ഓളം  പേർക്കെതിരെ വനംവകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ എരുമേലി  പോലീസ് കേസെടുത്തു. വനത്തിനുള്ളിൽ അതിക്രമിച്ചു  കടക്കുക,  പൊതുമുതൽ നശിപ്പിക്കുക,ഭീഷണിപ്പെടുത്തൽ,അടക്കം നിരവധി കുറ്റങ്ങളാണ് സമരക്കാർക്കെതിരെ ചുമത്തിയിരിക്കുന്നത്. പമ്പ ഫോറസ്റ്റ്  റേഞ്ച് ഓഫീസർ ജി. അജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.  എന്നാൽ ഉപഗ്രഹ സർവ്വേയിൽ ഉൾപ്പെട്ടതായി പറയുന്ന  വാർഡുകൾ  വർഷങ്ങൾക്ക് മുമ്പ് തന്നെ പെരിയാർ ടൈഗർ റിസർവ് വനത്തിൽപ്പെട്ട മേഖലയാണെന്നും ജനങ്ങളുടെ ജീവനോ സ്വത്തിനും യാതൊരു തടസ്സവും ഇതുവരെ വന വകുപ്പ് ഉണ്ടാക്കിയിട്ടില്ലെന്നും ഇദ്ദേഹം പറഞ്ഞു. അഴുത – പമ്പ നദികളാണ് അതിർത്തികൾ.എക്കോ സെൻസിറ്റീവ് സോണിന് ഇതുവരെ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. ഇപ്പോൾ നടന്ന സമരം ഇതുമായി ബന്ധപ്പെട്ടതല്ലെന്നും അദ്ദേഹം പറഞ്ഞു. ബഫർ സോൺ,ഉപഗ്രഹ സർവ രണ്ടു  രണ്ട്  വിഷയങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി  പറഞ്ഞു. ഏഴുകുമൺ ഫോറസ്റ്റ് ഓഫീസിലേക്ക് നടന്ന അതിക്രമം സമരം എന്തിനാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.