Thursday, May 16, 2024
keralaLocal NewsNews

ബഫർ സോൺ – ഉപഗ്രഹ സർവെ ; ജനകീയ പ്രതിഷേധത്തിന് പൂർണ്ണ പിന്തുണയെന്ന് ഗ്രാമ പഞ്ചായത്ത്

സുപ്രീം കോടതിയിൽ പഞ്ചായത്തും കക്ഷിചേരും. 

ജനവാസ മേഖലയിലെ  വിഷയം പഠിക്കാൻ പ്രത്യേക കമ്മറ്റി.

മുഖ്യ മന്ത്രിക്കും – വനം മന്ത്രിക്കും നിവേദനം നൽകും.

എരുമേലി:ബഫർ സോൺ ഉപഗ്രഹ സർവെയിൽ ജനവാസ മേഖലകളും – വാർഡുകളും ഉൾപ്പെട്ടെ സംഭവത്തിനെതിരെ കർഷകരായ നാട്ടുകാർ നടത്തുന്ന പ്രതിഷേധ സമരത്തിന് എരുമേലി ഗ്രാമ പഞ്ചായത്തിന്റെ പൂർണ്ണ പിന്തുണയുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ് കുട്ടി പറഞ്ഞു.ഇന്ന്  ഉച്ചകഴിഞ്ഞ് നടന്ന പഞ്ചായത്ത്  കമ്മറ്റിക്ക് ശേഷം സംസാരിക്കുകയായിരുന്നു അവർ.
പഞ്ചായത്ത് അംഗങ്ങളായ സുബി സണ്ണി,മാത്യു ജോസഫ് ,നാസർ പനച്ചി, ഇ.ജെ ബിനോയി,ലിസി സജി മറ്റു മെമ്പർമാരും സമരക്കാർക്ക് പിന്തുണയായി എത്തിയിരുന്നു.പഞ്ചായത്തിനു മുന്നിൽ മുദ്രാവാക്യവുമായി കർഷ സമിതിയുടെ  നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ നിരവധി പേരാണ്  പങ്കെടുത്തത്.
 പഞ്ചായത്ത് കമ്മറ്റിയുടെ പിന്തുണ ഇങ്ങനെ: 
ഉപഗ്രഹ സർവ്വയിൽ വനമായി മാറിയ 11, 12 വാർഡുകളും ,
 ബഫർ സോണിൽ ഉൾപ്പെട്ട 13,14 വാർഡുകളിലെയും പ്രശ്നങ്ങൾ പഠിക്കുന്നതിനായി പഞ്ചായത്ത് നാല് സബ് കമ്മിറ്റികളെ നിയോഗിക്കും. കർഷകരുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനായുള്ള ജിയോ ടാക്ക് ആപ്പിൽ വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും.
പഞ്ചായത്ത് വില്ലേജ് ജീവനക്കാരും ഇതുമായി ബന്ധപ്പെട്ട എൻജിനീയറിംഗ്  വിദ്യാർഥികൾ എന്നിവ അടങ്ങുന്ന കമ്മറ്റി രൂപീകരിച്ചു .ഇതുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതിയില്‍ പഞ്ചായത്ത് കക്ഷിയും ചേരും. മുഖ്യമന്ത്രിക്കും – വനം വകുപ്പ് മന്ത്രിക്കും നിവേദനം നൽകും.ജനുവരി ഏഴിനകം ഇത് സംബന്ധിച്ച കേസുകളിൽ നടപടി ഉണ്ടാകുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  പറഞ്ഞു.
ഇന്ന് രാവിലെ എഴുകുമൺ ഫോറസ്റ്റ് ഓഫീസ് പടിക്കൽ നടന്ന പ്രതിഷേധ സമരത്തെ തുടർന്ന് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ ഉച്ചകഴിഞ്ഞ്  എരുമേലി  ഗ്രാമപഞ്ചായത്ത് പടിക്കലും പ്രതിഷേധം നടന്നു. പഞ്ചായത്ത് കമ്മറ്റി നടന്നുകൊണ്ടിരിക്കുകയാണ് പ്രതിഷേധം ഉണ്ടായത്. ഇതിന്   ശേഷമാണ് പഞ്ചായത്ത് പ്രസിഡന്റ്  പ്രതിഷേധക്കാരുമായി ചർച്ച ചെയ്തത്.