Sunday, April 28, 2024
indiakeralaNews

രാജ്യവ്യാപകമായി നവംബര്‍ 19 ന് ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചു.

ദില്ലി:ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എഐബിഇഎ). നവംബര്‍ 19 ന് രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചു. പണിമുടക്ക് പ്രഖ്യാപിച്ചതിനാല്‍ രാജ്യത്തുടനീളമുള്ള ബാങ്കിംഗ് സേവനങ്ങള്‍ തടസ്സപ്പെടും.യൂണിയനില്‍ സജീവമായതിന്റെ പേരില്‍ ബാങ്ക് ജീവനക്കാരെ മനഃപൂര്‍വം ഇരകളാകുന്ന രീതിയുണ്ട്, ഇതില്‍ പ്രതിഷേധിച്ചാണ് പണി മുടക്കുമെന്ന് എഐബിഇഎ അംഗങ്ങള്‍ വ്യക്തമാക്കിയത്. ഈയിടെയായി യൂണിയനില്‍ അംഗമായവരെ കരുതിക്കൂട്ടി ഉപദ്രവിക്കുന്നത് വര്‍ദ്ധിച്ചിട്ടുണ്ടെന്ന് എഐബിഇഎ ജനറല്‍ സെക്രട്ടറി സിഎച്ച് വെങ്കിടാചലം പറഞ്ഞു.
പണിമുടക്ക് ദിവസങ്ങളില്‍ ബാങ്കിങ് സേവനങ്ങള്‍ തടസ്സപ്പെടും എന്നുള്ളതിനാല്‍ തന്നെ ഉപഭോക്താക്കള്‍ അത്യാവശ്യ ഇടപാടുകള്‍ മുന്‍കൂട്ടി ചെയ്യുന്നത് നല്ലതായിരിക്കും. കാരണം പല പേയ്മെന്റുകളുടെയും അവസാന ദിവസം ബാങ്കിലെത്താമെന്ന കരുതി മാറ്റി വെച്ചാല്‍ പണിമുടക്ക് കാരണം സേവനം ലഭിച്ചെന്നു വരില്ല.രാജ്യത്തെ എടിഎം സേവനങ്ങളും തടസ്സപ്പെട്ടേക്കാം. നവംബര്‍ 19 മൂന്നാം ശനിയാഴ്ചയാണ്. സാധരണ എല്ലാ ബാങ്കുകളും ഒന്നും മൂന്നും ശനിയാഴ്ചകളില്‍ തുറന്നിരിക്കും, എന്നാല്‍ പണിമുടക്ക് ആയതിനാല്‍ ശനിയാഴ്ച സേവനങ്ങള്‍ തടസ്സപ്പെടും ഒപ്പം അടുത്ത ദിവസം ഞായര്‍ ആയതിനാല്‍ ബാങ്ക് അവധിയാണ്.