Thursday, May 2, 2024
keralaLocal NewsNews

ശബരിമലയെ  തകർക്കാനുള്ള ഏതു ശ്രമത്തേയും എതിർക്കും ; വത്സൻ തില്ലങ്കേരി 

എരുമേലി: ശബരിമലയുടെ ആചാര അനുഷ്ഠാനങ്ങളെ തകർക്കുന്ന ഏത് നീക്കത്തെയും എതിർക്കാൻ ഭക്തജനങ്ങൾ തയ്യാറാണെന്ന് ഹിന്ദു വൈക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് വത്സൻ തില്ലങ്കേരി പറഞ്ഞു. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയിൽ നടന്ന അയ്യപ്പഭക്ത സംഗമം ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം.മുൻവർഷങ്ങളിലെ പോലെ
ശബരിമലയെ തകർക്കാനുള്ള നീക്കം വല്ലതും മനസ്സിൽ ഉണ്ടെങ്കിൽ അതിനെ എവിടെ എങ്ങനെ നേരിടാനും ഭക്തജനങ്ങൾക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
കോടിക്കണക്കിന് വരുന്ന അയ്യപ്പ ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഗുരുതരമായ അനാസ്ഥയാണ് സർക്കാരും , ദേവസം ബോർഡ് കാണിക്കുന്നതെന്നും  ഇവർ കുംഭകർണ്ണ  നിദ്രയിലാണെന്നും അദ്ദേഹം പറഞ്ഞു. ഭാർഗവ കേരളത്തിന് ലഭിച്ച  ആധ്യാത്മികതയാണ് ശബരിമല ക്ഷേത്രം.  ക്ഷേത്രത്തിൻ്റെ  ആചാര അനുഷ്ഠാനങ്ങളെ കുറിച്ച് അറിവില്ലാതെയാണ് സർക്കാരും ദേവസ്വം ബോർഡും പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല കോടിക്കണക്കിന് ഭക്തജനങ്ങളെ ആകർഷിക്കുന്ന കാന്തിക വലയമാണ്. ഭരിച്ച്  ഇറങ്ങുന്നതിന് മുമ്പ് ശബരിമലയെ തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു കാര്യത്തിനും ആരും കേരളത്തിലേക്ക്  വരുന്നില്ല.  എല്ലാവരും എല്ലാത്തിനും കേരളത്തിന് പുറത്തേക്കാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങൾ നടത്താൻ ദേവസ്വം ബോർഡിന് കഴിയില്ല എന്നാൽ അന്നദാനം അടക്കമുള്ള സൗകര്യങ്ങൾ നടത്താൻ ഭക്തജനങ്ങൾ തയ്യാറാണെങ്കിലും അതിന് അനുമതി നൽകാൻ ദേവസ്വം ബോർഡ് തയ്യാറാകുന്നില്ല. കെഎസ്ആർടിസി രക്ഷപ്പെടുന്നത് ശബരിമല തീർത്ഥാടനം കൊണ്ട് മാത്രമാണ് .എന്നാൽ തീർത്ഥാടകരെ പിഴിയുന്ന രീതിയാണ് കെഎസ്ആർടിസിയും കാണിക്കുന്നത്. പ്രളയക്കെടുതി മൂലം പമ്പയിൽ നാശം വിതച്ചെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും അവിടെ സൗകര്യമൊരുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല .
പമ്പയിലെ  ബലിതർപ്പണവും,പാർക്കിംഗ്,സ്നാനത്തിനും  സൗകര്യ മൊരുക്കാൻ ദേവസ്വം ബോർഡിനെ കഴിഞ്ഞിട്ടില്ല. ശബരിമലയിൽ അടക്കം തീർത്ഥാടന കേന്ദ്രങ്ങളിൽ അയ്യപ്പഭക്തർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കാൻ സേവാഭാരതി , ഹിന്ദു ഐക്യവേദി, അയ്യപ്പ സേവാസമാജം അടക്കം സന്നദ്ധ സംഘടനകൾ  തയ്യാറാണെന്നും എന്നാൽ  ഒന്നും ചെയ്യാൻ കഴിയാത്ത ദേവസ്വം ബോർഡ് അതിന് അനുമതി നിഷേധിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡൻ്റ് പി എസ് ശ്രീകുമാർ അധ്യക്ഷത വഹിച്ച സംഗമത്തിൽ സന്യാസി സഭ മാർഗ്ഗ ദർശക മണ്ഡൽ സംസ്ഥാന ജന.സെക്രട്ടറി പ്രഹ്മശ്രീ  സത് സ്വരൂപാനന്ദ സരസ്വതി ഭദ്ര ദീപ പ്രകാശനം ചെയ്തു. വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി  സ്വാമി പ്രജ്ഞാനന്ദ  നീർത്ഥപാദർ അനുഗ്രഹ പ്രഭാഷണം നടത്തി.ഇടുക്കി തപോവനാശ്രമം മഠാധിപതി സ്വാമി ദേവ ചൈതാനാന്ദ സരസ്വതി,ഇടച്ചോറ്റി ആശ്രമം മഠാധിപതി സാബു സ്വാമി, ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ്  ഇ.എസ് ബിജു ,ഐക്യവേദി സംസ്ഥാന സംഘടന സെക്രട്ടറി സി.ബാബു,കാഞ്ഞിരപ്പള്ളി താലൂക്ക് വൈസ് പ്രസിഡൻ്റ് ഹരികൃഷ്ണൻ കനകപ്പലം,വിവിധ സംഘടന നേതാക്കളായ അഡ്വ. ജി രാമൻ നായർ ,എൻ. ഹരി,കെ പ്രഭാകരൻ,  വിനോദ് ഉമ്പർനാട്,കെ. ജി തങ്കപ്പൻ , റ്റി. ഹരിലാൽ, അനിത ജനാർദ്ദനൻ , കെ യു ശാന്തകുമാർ എന്നിവർ സംസാരിച്ചു .