Wednesday, May 15, 2024
EntertainmentindiaNews

നടന്‍ വിവേക് ഒബ്രോയിയെ കബളിപ്പിച്ച് 1.5 കോടിയുടെ തട്ടിപ്പ്

മുംബൈ: നടന്‍ വിവേക് ഒബ്രോയിയെ കബിളിപ്പിച്ച് 1.5 കോടി രൂപ തട്ടിയെടുത്ത് മൂന്നംഗ സംഘം. സിനിമാ നിര്‍മാണ കമ്പനിയില്‍ നിക്ഷേപിച്ച് മികച്ച വരുമാനം സ്വന്തമാക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് മൂന്നംഗ സംഘം വിവേക് ഒബ്രോയില്‍ നിന്ന് പണം തട്ടിയെടുത്തത്.ഒരു സിനിമാ നിര്‍മാതാവുള്‍പ്പെടെയുള്ള വ്യക്തികളാണ് തട്ടിപ്പിന് പിന്നില്‍. സിനിമാ നിര്‍മാണ കമ്പനിയില്‍ താരത്തിന്റെ ഭാര്യയേയും പങ്കാളിയാക്കിയിരുന്നു. പറ്റിക്കപ്പെട്ടുവെന്ന് മനസിലായതിന് പിന്നാലെ താരത്തിന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് അന്ധേരി ഈസ്റ്റിലെ എംഐഡിസി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഐപിസി സെക്ഷന്‍ 34, 409, 419, 420 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.