Monday, May 6, 2024
keralaNews

ജപ്തി നടപടിക്കിടെ ഗൃഹനാഥന്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച തീ കൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു.

നെയ്യാറ്റിന്‍കരയില്‍ ജപ്തി നടപടിക്കിടെ ഗൃഹനാഥന്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച തീ കൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. നെയ്യാറ്റിന്‍കര പോങ്ങില്‍ സ്വദേശി രാജനാണ് ദേഹത്ത് തീ കൊളുത്തിയത്. കോടതിയില്‍ നിന്നും ഉദ്യോഗസ്ഥരും പൊലീസും എത്തിയപ്പോഴാണ് ആത്മഹത്യ ശ്രമം നടന്നത്.ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.തീ കൊളുത്തുന്നത് തടുക്കാന്‍ ശ്രമിച്ച രാജന്റെ ഭാര്യ അമ്പിളിക്കും,ഗ്രേഡ് എസ് ഐ അനില്‍ കുമാറിനും പൊള്ളലേറ്റിട്ടുണ്ട്.തര്‍ക്കഭൂമിയില്‍ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു ദമ്പതികള്‍.