Saturday, April 20, 2024
keralaNews

ചെങ്ങന്നൂരില്‍ മരിച്ചെന്ന് കരുതി അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച ചോരക്കുഞ്ഞിന്റെ രക്ഷകനായി പൊലീസ്

ആലപ്പുഴ: ചെങ്ങന്നൂര്‍ മുളക്കുഴയ്ക്ക് സമീപം കോട്ടയിലാണ് നവജാത ശിശുവിനെ ബക്കറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.അമിത രക്ത സ്രാവത്തോടെയാണ് കോട്ടയില്‍ സ്വദേശിയായ യുവതി ആദ്യം ആശുപത്രിയിലെത്തിയത്. വീട്ടില്‍വെച്ച് പ്രസവിച്ചെന്നും മരിച്ച കുഞ്ഞിനെ കുളിമുറിയില്‍ ഉപേക്ഷിച്ചെന്നുമാണ് യുവതി ആശുപത്രി അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് ആശുപത്രിയധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസില്‍ ഉടന്‍ മുളക്കുഴയിലെ വീട്ടിലെത്തി പരിശോധന നടത്തി കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.
ചെങ്ങന്നൂരില്‍ യുവതി മരിച്ചെന്ന് പറഞ്ഞ നവജാത ശിശുവിന് ജീവന്‍ ഉണ്ടെന്ന് കണ്ടെത്തിയത് പൊലീസ്. യുവതി ബക്കറ്റില്‍ ഉപേക്ഷിച്ച കുഞ്ഞുമായി പൊലീസ് നടന്ന് നീങ്ങവെയാണ് ബക്കറ്റിനുള്ളില്‍ നിന്നുള്ള അനക്കം പൊലീസുകാരന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ ബക്കറ്റുമായി ജീപ്പിലേക്ക് പൊലീസുകാരന്‍ പറന്നോടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഏവരുടെയും ഹൃദയം കവരുന്നതാണ്. ഈ കുഞ്ഞിനെ പൊലീസ് ഉടന്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.അതേസമയം ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയാണ് യുവതിയെന്ന് പൊലീസ് അറിയിച്ചു.