Thursday, May 16, 2024
indiaNews

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു.

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു. അടുത്ത വര്‍ഷം നിയമസഭാതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി. വിജയ് രൂപാണി ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറി. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാര്‍ഗനിര്‍ദേശപ്രകാരം ഗുജറാത്തിന്റെ വികസനത്തിനായി അഞ്ച് വര്‍ഷം പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സംസ്ഥാനത്തിന്റെ കൂടുതല്‍ വികസനത്തിനായി, പുതിയ ഊര്‍ജവും ശക്തിയും വേണ്ടതിനാല്‍ ഞാന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ തീരുമാനിച്ചു.’ രൂപാണി പ്രസ്താവനയില്‍ അറിയിച്ചു.ബിജെപിക്കുള്ളില്‍ രൂപാണിക്കെതിരെ നടന്ന പടയൊരുക്കത്തിന്റെ ഫലമാണ് രാജിയെന്നാണ് സൂചന. എല്ലാ മന്ത്രിമാരും മുഖ്യമന്ത്രിക്കെതിരായിരുന്നു. പിന്നാലെ, കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് രാജി. ആനന്ദി ബെന്‍ പട്ടേലിന്റെ പിന്‍ഗാമിയായി 2016ലാണ് വിജയ് രൂപാണി മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം അദ്ദേഹം തന്നെ മുഖ്യമന്ത്രിയായി തുടരുകയായിരുന്നു. രാജ്‌കോട്ട് വെസ്റ്റ് മണ്ഡലത്തില്‍നിന്നാണ് വിജയ് രൂപാണി വിജയിച്ചത്.