Friday, May 3, 2024
Uncategorized

മുന്‍ എംപി ആതിഖ് അഹമ്മദും സഹോദരനും വെടിയേറ്റ് കൊല്ലപ്പെട്ടു

ദില്ലി: മുന്‍ എംപിയും കൊലക്കേസ് പ്രതിയുമായ ആതിഖ് അഹമ്മദ് കൊല്ലപ്പെട്ടു. മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടു പോകും വഴി പൊലീസ് സ്റ്റേഷനില്‍ വച്ചാണ് സംഭവം. മൂന്ന് പേര്‍ വെടി വെക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രയാഗ്രാജിലെ ധൂമംഗഞ്ച് പൊലീസ് സ്റ്റേഷനില്‍ വച്ച് ഗുണ്ടാസംഘം ആതിഖ് അഹമ്മദിനേയും സഹോദരന്‍ അഷ്റഫിനേയും വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പുറത്ത് നിന്ന് എത്തിയവര്‍ വെടിവെച്ചെന്നാണ് പൊലീസ് പറയുന്നത്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ അക്രമികള്‍ ആള്‍ക്കൂട്ടത്തിനു ഇടയില്‍ നിന്നും തലയ്ക്ക് വെടിവെക്കുകയായിരുന്നു. ആദ്യം വെടിവച്ചത് ആതിഖിനെയായിരുന്നു. പിന്നീട് അഷ്‌റഫിനെയും വെടിവെച്ചു. രണ്ടുപേരും പെട്ടെന്ന് തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ മൂന്നുപേര്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്.