Wednesday, May 8, 2024
keralaNews

മോഫിയ കേസ്;മാതാപിതാക്കള്‍ക്ക്  ജാമ്യം, ഭര്‍ത്താവിന് ജാമ്യമില്ല

കൊച്ചി :മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് സുഹൈല്‍ നല്‍കിയ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ സുഹൈലിന് ഒപ്പം അറസ്റ്റിലായ മാതാപിതാക്കള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഇവരുടെ പ്രായം കൂടി കണക്കിലെടുത്താണ് ജാമ്യം.സാക്ഷികളെ സ്വാധീനിക്കരുതെന്നും കേസില്‍ ഇടപെടാന്‍ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു. നാല്‍പ്പത് ദിവസത്തിലേറെ ജയിലില്‍ കഴിഞ്ഞെന്നും പ്രായമുള്ളവരാണെന്നും കാണിച്ചാണ് പ്രതികള്‍ ജാമ്യഹര്‍ജി നല്‍കിയത്. എന്നാല്‍ കേസ് ഡയറി പരിശോധിച്ച കോടതി, ഭര്‍ത്താവ് സുഹൈലിനെതിരെയുള്ളത് ഗുരുതര ആരോപണമാണെന്ന് നിരീക്ഷിച്ചു. ആരോപണം ശരിയാണെങ്കില്‍ മോഫിയ നേരിട്ടത് വലിയ ക്രൂരത ആണെന്നും കോടതി പരാമര്‍ശിച്ചു.