Friday, May 3, 2024
keralaNews

ഇന്ന് മാതാ അമൃതാനന്ദമയിയ്ക്ക് ജന്മദിനം.

ഇന്ന് മാതാ അമൃതാനന്ദമയിയുടെ 67-ാമത് ജന്മദിനം. കോവിഡ് മഹാവ്യാധിയുടെയും പ്രകൃതിക്ഷോഭങ്ങളുടെയും സാഹചര്യത്തിലാണ് ആഘോഷപരിപാടി ഒഴിവാക്കി.വിശ്വശാന്തിക്കായുള്ള സാധനാദിനമായാണ് ഈ വര്‍ഷം ജന്മദിനം ആചരിക്കുക.അമൃതാനന്ദമയി മഠത്തിലെ പ്രധാന ഹാളിലാണ് ജന്മദിന ചടങ്ങുകള്‍. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ആശ്രമത്തിലെ അന്തേവാസികള്‍ മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക. രാവിലെ ആറിന് വിശ്വശാന്തി ഹോമത്തോടെ ചടങ്ങുകള്‍ തുടങ്ങും. 7.30-ന് ലോകസമാധാനത്തിനായുള്ള പ്രാര്‍ഥന. 8.45-ന് മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ സത്സംഗ്. 10-ന് ഗുരുപാദുക പൂജ, മാനസപൂജ, ധ്യാനം, പ്രാര്‍ഥന,സത്സംഗ്, മാതാ അമൃതാനന്ദമയി നല്‍കുന്ന ജന്മദിനസന്ദേശം, ഭജന എന്നിങ്ങനെയാണ് ചടങ്ങുകള്‍.

ഐക്യരാഷ്ട്രസഭയില്‍ അംഗങ്ങളായ 193 രാജ്യങ്ങളിലുള്ള മാതാ അമൃതാനന്ദമയിയുടെ അനുയായികള്‍ ജന്മദിനത്തില്‍ രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ വിശ്വശാന്തിക്കും ലോകം നേരിടുന്ന ദുര്‍ഘടസന്ധിയെ അതിജീവിക്കാനുമുള്ള ആധ്യാത്മിക സാധനകള്‍ അനുഷ്ഠിക്കുമെന്ന് മഠം അധികൃതര്‍ അറിയിച്ചു.മുന്‍വര്‍ഷങ്ങളിലെ ജന്മദിനത്തില്‍ ലക്ഷക്കണക്കിന് ഭക്തര്‍ അമൃതപുരിയില്‍ ഒത്തുകൂടുമായിരുന്നു. രണ്ടുദിവസങ്ങളിലായാണ് ചടങ്ങുകള്‍ നടന്നിരുന്നത്.