Monday, May 6, 2024
indiaNewsworld

അമേരിക്കയില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു.

ഹൂസ്റ്റണ്‍: അമേരിക്കയില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. തെലങ്കാനയില്‍ നിന്നുള്ള ഉത്തേജ് കുന്ത (24), ശിവ കെല്ലിഗരി (25) എന്നിവരാണ് മരിച്ചതെന്ന് മിസ്സൂറി സ്റ്റേറ്റ് ഹൈവേ പോലീസ് സ്ഥിരീകരിച്ചു. മിസ്സൂറിയിലെ ലേക്ക് ഓഫ് ദ ഒസാര്‍ക്ക്‌സ് റിസര്‍വോയറില്‍ ശനിയാഴ്ചയാണ് അപകടമുണ്ടായത്. ഇരുവരും സെന്റ് ലൂയിസ് യൂണിവേഴ്‌സിറ്റിയിലെ ബിരുദാനന്തരബിരുദ വിദ്യാര്‍ഥികളാണ്.
ആദ്യം നീന്താനിറങ്ങിയ ഉത്തേജ് മുങ്ങിത്താഴുന്നത് കണ്ട് സഹായിക്കാനായി വെള്ളത്തിലേക്ക് ചാടിയ ശിവയും അപകടത്തില്‍ പെടുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ശനിയാഴ്ച 2:20 ഓടെ യുവാക്കളെ കാണാതായതായി അറിയിച്ച് ഹൈവേ പട്രോളിന് കോളുകള്‍ ലഭിച്ചതായി മിസ്സൂറി സ്റ്റേറ്റ് ഹൈവേ പോലീസ് ട്വീറ്റിലൂടെ വ്യക്തമാക്കി. തിരച്ചിലാരംഭിച്ച് രണ്ട് മണിക്കൂറിന് ശേഷം ഉത്തേജിന്റെ മൃതദേഹം കണ്ടെത്തിയെങ്കിലും ശിവയുടെ മൃതദേഹം ഞായറാഴ്ചയാണ് കണ്ടെത്താനായതെന്ന് പോലീസ് പറഞ്ഞു.