Monday, April 29, 2024
indiaNewsworld

അമേരിക്കയില്‍ ശീതക്കൊടുങ്കാറ്റിലും മഞ്ഞുവീഴ്ചയിലും മരണം 56 ആയി.

അമേരിക്കയില്‍ ശീതക്കൊടുങ്കാറ്റിലും മഞ്ഞുവീഴ്ചയിലും മരണം 56 ആയി.അതിശൈത്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജപ്പാനിലും കാനഡയിലും ജനജീവിതം പ്രതിസന്ധിയിലാണ്. നാല്‍പ്പത്തി അഞ്ച് വര്‍ഷത്തിനിടയുണ്ടായ ഏറ്റവും വലിയ ശീതക്കാറ്റാണ് അമേരിക്കയില്‍. ജപ്പാനില്‍ അതിശൈത്യത്തില്‍ 17 പേര്‍ മരിച്ചു. വരും ദിവസങ്ങളിലും സ്ഥിതി രൂക്ഷമാകുമെന്ന് മുന്നറിയിപ്പുണ്ട്.അമേരിക്കയില്‍ നിരവധിപേര്‍ വീടുകളില്‍ കുടുങ്ങി. ആയിരക്കണക്കിനു വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വൈദ്യുതി മുടങ്ങി. മണിക്കൂറില്‍ 64 കിലോമീറ്ററിലേറെ വേഗത്തില്‍ വീശുന്ന ശീതക്കൊടുങ്കാറ്റില്‍ ആഭ്യന്തരരാജ്യാന്തര വിമാനസര്‍വീസുകള്‍ മുടങ്ങി. ബഫലോ നഗരത്തിലാണ് ഏറ്റവും അധികം നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തത്.മഞ്ഞുമൂടിയതിനാല്‍ വിവിധയിടങ്ങിളെ രക്ഷാപ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലായി. കാനഡയ്ക്കു സമീപം ഗ്രേറ്റ് തടാകം മുതല്‍ മെക്സിക്കോ അതിര്‍ത്തിയിലെ റിയോ ഗ്രാന്‍ഡെ വരെ ശീതക്കാറ്റ് അനുഭവപ്പെട്ടു. ഈ മേഖലയില്‍ അന്തരീക്ഷമര്‍ദം വീണ്ടും കുറയുന്നത് കൊടുങ്കാറ്റു ശക്തിപ്പെടാനുള്ള സൂചനയാണെന്നാണു വിലയിരുത്തല്‍.