Friday, March 29, 2024
keralaLocal NewsNews

യാത്രയ്ക്കിടെ നഷ്ടപ്പെട്ട  ഫോൺ യാത്രക്കാരന് തിരികെ നൽകി ബസ് ജീവനക്കാർ മാതൃകയായി . 

എരുമേലി: ബസ് യാത്രക്കിടെ യാത്രക്കാരന്റെ നഷ്ടപ്പെട്ട മൊബൈൽ ഫോൺ തിരികെ നൽകി സ്വകാര്യ ബസ് ജീവനക്കാർ മാതൃകയായി.എരുമേലി മുക്കൂട്ടുതറ താമസിക്കുന്ന കൊല്ലം സ്വദേശിയുടെ മൊബൈൽ ഫോൺ ആണ്  തിരികെ നൽകിയത്.ഇന്നലെ നാല് മണിയോടെയായിരുന്നു സംഭവം. എരുമേലി – പാലാ റൂട്ടിൽ സർവീസ് നടത്തുന്ന ടുട്ടു ബസ്സിൽ യാത്ര ചെയ്യുന്നതിനിടെയാണ്  യാത്രക്കാരന് മൊബൈൽ ഫോൺ നഷ്ടമാകുന്നത്. സന്ധ്യയോടെ എരുമേലി പോലീസിൽ  പരാതിയും നൽകി.  ഇതിന്റെ അടിസ്ഥാനത്തിൽ മൊബൈൽ നമ്പർ സൈബർ സെല്ലിൽ നൽകി അന്വേഷിക്കുന്നതിനിടെ എരുമേലി എസ് ഐ ശാന്തി കെ.ബാബുവിന്റെ നേതൃത്വത്തിൽ യാത്രക്കാരൻ സഞ്ചരിച്ച ബസ് കണ്ടെത്തുകയും ബസ്സിലെ ജീവനക്കാരെ വിവരമറിയിക്കുകയുമായിരുന്നു.
രണ്ടാമത്തെ സർവീസിനിടെ  കണ്ടക്ടറും –  ഡ്രൈവറും ചേർന്ന്  നടത്തിയ  പരിശോധനയിലാണ് സീറ്റിനിടയിൽ  മൊബൈൽ ഫോൺ ഇരിക്കുന്നത്  ശ്രദ്ധയിൽപ്പെട്ടത്. എരുമേലി പോലീസ് സ്റ്റേഷനിലെത്തി ഉടമസ്ഥന് ബസിലെ ജോലിക്കാരായ കണ്ടക്ടർ ജീൻസ് തോമസ് , ഡ്രൈവർ അരുൺ എന്നിവർ  മൊബൈൽ ഫോൺ തിരികെ നൽകുകയും ചെയ്തു.