Tuesday, May 14, 2024
keralaNewsUncategorized

വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച സംഭവം; സിപിഎം നേതാവ് ശശികുമാറിനെതിരെ നാല് കേസുകള്‍ കൂടി

മലപ്പുറം: വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തില്‍ അറസ്റ്റിലായ സിപിഎം നേതാവ് ശശികുമാറിനെതിരെ ഒരു പോക്സോ കേസ് ഉള്‍പ്പെടെ നാല് കേസുകള്‍ കൂടി പുതുതായി രജിസ്റ്റര്‍ ചെയ്തു.

ഇന്നലെ ലഭിച്ച പരാതിയിലാണ് പോക്സോ കേസ്.
ശശികുമാറിനെതിരെ കേസ് എടുക്കുന്നത് സംബന്ധിച്ച് പോലീസ് നിയമോപദേശം തേടിയിരുന്നു.

ഇത് അനുസരിച്ചാണ് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിന് ആസ്പദമായ പരാതികള്‍ നേരത്തെ ലഭിച്ചവയാണ്.

ഈ സാഹചര്യത്തിലാണ് ഇതില്‍ നടപടി സ്വീകരിക്കാമോയെന്ന കാര്യത്തില്‍ പോലീസ് നിയമോപദേശം തേടിയത്.ശശികുമാറിന്റെ പീഡനത്തിന് ഇരയായ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയാണ് കഴിഞ്ഞ ദിവസം പരാതിയുമായി പോലീസിനെ സമീപിച്ചത്.

നിലവില്‍ രണ്ട് പോക്സോ കേസുകളാണ് ശശികുമാറിനെതിരെയുളളത്.