Sunday, May 5, 2024
Newsworld

ആമസോണ്‍ വനത്തില്‍ കാണാതായ കുട്ടികളെ കണ്ടെത്തി

കൊളംബിയ: ബൊഗോട്ട വിമാനം തകര്‍ന്ന് കൊളംബിയന്‍ ആമസോണ്‍ വനത്തില്‍ അകപ്പെട്ട നാലു കുട്ടികളെ 40 ദിവസങ്ങള്‍ക്കുശേഷം കണ്ടെത്തി. കുട്ടികളെ ജീവനോടെ കണ്ടെത്തിയെന്ന് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയാണ് ട്വീറ്റിലൂടെ അറിയിച്ചത്. ‘മാന്ത്രിക ദിന’മെന്ന് വിശേഷിപ്പിച്ചായിരുന്നു പ്രസിഡന്റിന്റെ ട്വീറ്റ്. 13, 9, 4, 1 വയസ്സുള്ള കുട്ടികളെയാണ് കാണാതായത്. തെക്കന്‍ കൊളംബിയയിലെ അരരാക്കുവരയില്‍നിന്നു പറന്നുയര്‍ന്ന ചെറുവിമാനം കാക്വെറ്റ പ്രവിശ്യയില്‍ ആമസോണ്‍ കാടിനുമുകളില്‍വച്ച് കഴിഞ്ഞ മാസം ഒന്നിനാണു തകര്‍ന്നു വീണത്.                                                                                      കുട്ടികളുടെ അമ്മ മഗ്ദലീന മക്കറ്റൈ (33)യുടെയും ഒരു പൈലറ്റിന്റെയും ഒരു ബന്ധുവിന്റെയും മൃതദേഹം നേരത്തെ കണ്ടെടുത്തിരുന്നു.  കൊളംബിയയില്‍ വിമാനം തകര്‍ന്ന് ആമസോണ്‍ മഴക്കാട്ടില്‍ കാണാതായ നാല് കുഞ്ഞുങ്ങളെയും അപകടം നടന്ന് നാല്‍പതാം ദിനമാണ് കൊളംബിയന്‍സൈന്യവും സന്നദ്ധ സംഘങ്ങളും നടത്തിയ തെരച്ചില്‍ ലക്ഷ്യം കണ്ടത്.മൂത്തകുട്ടി ലെസ്‌ലിക്ക് പ്രായം 13, ഒമ്പത് വയസുള്ള സൊലെയ്‌നി, നാല് വയസുള്ള ടിയെന്‍, കാണാതാകുമ്പോള്‍ 11 മാസം മാത്രം പ്രായമുണ്ടായിരുന്ന ക്രിസ്റ്റിന്‍ ഇവരാണ് ആ അദ്ഭുത കുഞ്ഞുങ്ങള്‍. ഒരു വയസുള്ള  ക്രിസ്റ്റിനെ മാറോടടക്കി പിടിച്ചിരിക്കുന്ന മൂത്ത കുട്ടി ലെസ്‌ലിയുടെ ദൃശ്യം ആരുടെയും കരളലിയിപ്പിക്കും. ലെസ്‌ലിയുടെ ഈ കരുതലും കാടുമായുള്ള പഴക്കവുമാണ് നാല് പേരെയും 40 ദിവസം അതിജീവിക്കാന്‍ സഹായിച്ചത്. ഓപ്പറേഷന്‍ ഹോപ്പ് അഥവ പ്രതീക്ഷ എന്ന പേരിലാണ് മെയ് 16 ന് കുട്ടികള്‍ക്കായി വ്യാപക തെരച്ചില്‍ ആരംഭിക്കുന്നത്. സൈനികര്‍ക്കൊപ്പം ഗോത്ര വിഭാഗത്തില്‍പ്പെട്ട സന്നദ്ധ സംഘങ്ങളും ഒത്തുചേര്‍ന്നു. കായ്കനികളും പഴങ്ങളും ഭക്ഷിച്ച് മഴയില്‍നിന്ന് രക്ഷക്കായി താല്‍ക്കാലിക ടെന്‍ഡും നിര്‍മിച്ച് വന്യമൃഗങ്ങളുടെ പിടിയിലാകാതെ അവര്‍ നടന്നുകൊണ്ടേയിരുന്നു. അങ്ങനെ ഒടുവില്‍ കുഞ്ഞുങ്ങളെ കണ്ടെത്തി. നന്നേ ക്ഷീണതരായ കുട്ടികള്‍ക്ക് നിര്‍ജലീകരണവും ഉണ്ടായിട്ടുണ്ട്.    കഴിഞ്ഞ മാസം ഒന്നിനാണ് ആമസോണ്‍ കാട്ടില്‍ കുട്ടികള്‍ അകപ്പെട്ടുപോകുന്നത്. ആമസോണ്‍ പ്രവിശ്യയിലെ അറാറക്വാറയില്‍നിന്ന് സാന്‍ ജോസ് ഡെല്‍ ഗ്വാവേറിലേക്ക് പോയ സെസ്‌ന 206 എന്ന ചെറുവിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ന്നുവീഴുകയായിരുന്നു. വിമാനത്തിന്റെ അവശിഷ്ം കണ്ടെത്തുന്നത് തന്നെ രണ്ടാഴ്ചക്ക് ശേഷം മെയ് 16 നാണ്. അമ്മ മഗ്ദലീനയുടെയും ഒരു ഗോത്ര വര്‍ഗ നേതാവിന്റെയും പൈലറ്റിന്റെയും മൃതദേഹങ്ങള്‍. കണ്ടെത്തി. കുട്ടികളെ കാണാതായതോടെയാണ് രക്ഷാദൗത്യം രണ്ടാം ഘട്ടത്തിലേക്ക് കടന്നത്. വിമാനം തകര്‍ന്നതും, അമ്മ നഷ്ടപ്പെട്ടതും മുതല്‍ നാല്‍പതു ദിവസം സഹായമില്ലാതെ കാട്ടില്‍ കഴിയേണ്ടിവന്നതുള്‍പ്പെടെ തുടര്‍ച്ചയായി ഉണ്ടായ ആഘാതത്തില്‍നിന്ന് ഇവരെ മുക്തരാക്കാന്‍ വേണ്ട മാനസിക പിന്തുണയും കുട്ടികള്‍ക്ക് നല്‍കും.