Thursday, May 2, 2024
keralaNews

നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്

68 മത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്.ഉച്ചയ്ക്ക് രണ്ടുമണിക്ക് വള്ളം കളിയുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കും. മത്സരങ്ങള്‍ ഇന്ന് രാവിലെ 11ന് തുടങ്ങും. 20 ചുണ്ടന്‍വള്ളങ്ങള്‍ അടക്കം 79 കളിവള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുക. ഉച്ചയ്ക്ക് 2നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. കാലാവസ്ഥ അനുകൂലമാണെങ്കില്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള അഭ്യാസപ്രകടനം ഉണ്ടാകും.