Wednesday, May 15, 2024
keralaNews

ഡ്രൈ ഡേ ഉള്‍പ്പെടെയുള്ള ദിവസങ്ങളില്‍ മൊബൈല്‍ ബാര്‍ നടത്തി വന്ന യുവതി പിടിയില്‍

കൊച്ചി: ഡ്രൈ ഡേ ഉള്‍പ്പെടെയുള്ള ദിവസങ്ങളില്‍ മൊബൈല്‍ ബാര്‍ നടത്തി വന്ന യുവതി പിടിയില്‍. മദ്യശാലകള്‍ പ്രവര്‍ത്തിക്കാത്ത ഒന്നാം തീയതി പോലുള്ള ദിവസങ്ങളില്‍ മദ്യം പെഗ് ആയി ഗ്ലാസില്‍ ഒഴിച്ച് കച്ചവടം നടത്തിവന്ന രേഷ്മ (37) എന്ന യുവതിയാണ് പിടിയിലായത്.എറണാകുളം മാര്‍ക്കറ്റ് കനാല്‍ റോഡില്‍ മദ്യ വില്‍പന ഇല്ലാത്ത ദിവസം ഇവര്‍ മദ്യക്കുപ്പികളും ഗ്ലാസും ബാഗില്‍ വച്ച് ആവശ്യക്കാര്‍ക്ക് ഒഴിച്ചു കൊടുത്തു കച്ചവടം ചെയ്യുകയായിരുന്നു. ആവശ്യക്കാരെ ഫോണ്‍ വിളിച്ചു വരുത്തിയും പ്രതി മദ്യം നല്‍കിയിരുന്നു. കുറച്ചു ദിവസമായി പൊലീസ് ഇവരുടെ പ്രവര്‍ത്തികള്‍ നിരീക്ഷിച്ചു വരികയായിരുന്നു.

സെപ്റ്റംബര്‍ ഒന്നിന് ഇവരെ നിരീക്ഷിച്ച പൊലീസ് കയ്യോടെ പിടികൂടി. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തില്‍ പ്രിന്‍സിപ്പല്‍ എസ് ഐ കെ പി അഖില്‍, എ എസ് ഐ സിന്ധു, സിവില്‍ പൊലീസ് ഓഫീസര്‍ ബേസില്‍ എന്നിവരും ഉണ്ടായിരുന്നു.