Saturday, April 20, 2024
indiakeralaNews

പ്രസവത്തിലോ ജനിച്ചയുടനെയോ കുഞ്ഞുമരിച്ചാല്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരികള്‍ക്ക് 60 ദിവസത്തെ പ്രത്യേക പ്രസവാവധി

ന്യൂഡല്‍ഹി: പ്രസവത്തിലോ ജനിച്ചയുടനെയോ കുഞ്ഞുമരിച്ചാല്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരികള്‍ക്ക് 60 ദിവസത്തെ പ്രത്യേക പ്രസവാവധി അനുവദിക്കാന്‍ പഴ്സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പ് തീരുമാനിച്ചു. കുഞ്ഞിന്റെ മരണം അമ്മയിലുണ്ടാക്കാന്‍ സാധ്യതയുള്ള വൈകാരികാഘാതം പരിഗണിച്ച് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയവുമായി കൂടിയാലോചിച്ചാണ് തീരുമാനം.

രണ്ടില്‍ത്താഴെ കുട്ടികളുള്ളവര്‍ക്കാണ് ഈ ആനുകൂല്യത്തിന് അര്‍ഹത. പ്രസവം സര്‍ക്കാര്‍ ആശുപത്രിയിലോ കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ പദ്ധതിക്കുകീഴില്‍ എംപാനല്‍ചെയ്ത സ്വകാര്യ ആശുപത്രിയിലോ ആകണമെന്നും വ്യവസ്ഥയുണ്ട്. അടിയന്തര സാഹചര്യത്തില്‍ എംപാനല്‍ ചെയ്യാത്ത സ്വകാര്യ ആശുപത്രിയിലാണ് പ്രസവമെങ്കില്‍, അതുതെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്നും നിര്‍ദേശത്തിലുണ്ട്.