Tuesday, April 16, 2024
keralaNewsUncategorized

ബ്രഹ്‌മപുരത്ത് മാലിന്യനീക്കം പകലും രാത്രിയും തുടരും

കൊച്ചി: ബ്രഹ്‌മപുരത്തെ തീ കെടുത്തല്‍ പകലും – രാത്രിയും തുടരുമെന്ന് മേയര്‍ അനില്‍കുമാര്‍ അറിയിച്ചു ആരോഗ്യ വിഭാഗം കൂടുതല്‍ ശക്തമായി ഇടപെടും .52 ഹിറ്റാച്ചികള്‍ ഒരേ സമയം പ്രവര്‍ത്തിക്കുന്നുണ്ട്.എയര്‍ ക്വാളിറ്റി പഠിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവരോട് ആവശ്യപ്പെടും. കൊച്ചിയില്‍ മാലിന്യ നീക്കം സുഗമമാക്കും. നടപടികള്‍ നീട്ടിക്കൊണ്ട് പോകില്ലെന്നും അടിയന്തര യോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞു.          കളക്ടര്‍,എംഎല്‍എ, മേയര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.രാജി ആവശ്യം രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. ബ്രഹ്‌മപുറത്തെ പ്രശ്‌നതിന് സ്ഥിര പരിഹാരം ഉണ്ടാക്കുമെന്ന് ഇന്ന് ചാര്‍ജ്ജെടുത്ത പുതിയ കളക്ടര്‍ ഉമേഷ് വ്യക്തമാക്കി. ബ്രഹ്‌മപുരത്ത് നിന്നുയരുന്നത് അഴിമതിയുടെ പുകച്ചുരുളുകളണെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പികെ കൃശ്ണദാസ് പറഞ്ഞു.സി.പി.ഐ.എം സംസ്ഥാന നേതൃത്വത്തിന്റേയും, മുഖ്യമന്ത്രിയുടെയും അനുമതിയോടെയാണ് ഇടപാടുകള്‍ നടന്നത്.അഴിമതി കേന്ദ്ര ഏജന്‍സി അന്വേഷിക്കണം . കോഴിക്കോട് ഞെളിയന്‍ പറമ്പിലും, കൊല്ലത്തും, തിരുവനന്തപുരത്തും ഇതേ കമ്പനിയ്ക്കാണ് കരാര്‍ നല്‍കിയത്. മുഖ്യമന്ത്രി മാലിന്യ കുംഭകോണ കേസിലും പ്രതിയാകും. കരാര്‍ എല്ലാം വൈക്കം വിശ്വന്റെ കുടുംബത്തിനാണ്.അഴിമതി കേന്ദ്ര ഏജന്‍സി അന്വേഷിക്കണം.അന്വേഷണം കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു