Sunday, May 5, 2024
keralaNewsUncategorized

എട്ട് മാസം പ്രായമായ കുഞ്ഞിന് സ്റ്റീല്‍ പൈപ്പുകൊണ്ട് അടിച്ചു

പത്തനംതിട്ട: അടൂരില്‍ കുടുംബ വഴക്കിനിടെ എട്ട് മാസം പ്രായമായ കുഞ്ഞിനെ സ്റ്റീല്‍ പൈപ്പ് കൊണ്ടുള്ള അച്ഛന്റെ അടിയേറ്റ് കുഞ്ഞിന് പരിക്ക്. അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ സ്വദേശിയായ ഷിനുമോനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയെ മര്‍ദ്ദിക്കുന്നതിനിടെയാണ് കുഞ്ഞിനും സ്റ്റീല്‍ പൈപ്പുകൊണ്ടുള്ള അടിയേറ്റത്. അടിയുടെ ശക്തിയില്‍ താടിയെല്ലിന് പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.