Wednesday, May 15, 2024
keralaLocal News

വിഴിക്കത്തോട്ടിൽ കുട്ടിക്കർഷക അവാർഡ് വിതരണം ചെയ്തു. 

വിഴിക്കത്തോട് പി.വൈ.എം.എ ലൈബ്രറി, ബാങ്ക് ഓഫ് ബറോഡയുമായി ചേര്‍ന്ന് നടപ്പാക്കിയ മണ്ണറിവ് പദ്ധതിയുടെ കുട്ടിക്കർഷക അവാർഡുകൾ  വിതരണം ചെയ്തു ജില്ലാ പഞ്ചായത്ത് മെമ്പർ ജെസി സാജൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ ജോളി മടുക്കക്കുഴി പഞ്ചായത്ത് മെമ്പർന്മാരായ സിന്ധുസോമൻ , നിസാസലീം ,  മുൻമെമ്പർ റോസമ്മ ആഗസ്തി എന്നിവർ അവാർഡ് കൾ വിതരണം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.കെ.പരമേശ്വരൻ അദ്ധ്യക്ഷനായിരുന്നു.ഷാജി എം.എസ്., രാമചന്ദ്രൻനായർ.ടി.കെ.എന്നിവർ വിദ്യാഭ്യാസ അവാര്‍ഡുകളും വിവിധ മത്സരങ്ങളുടെ സമ്മാനങ്ങനങ്ങളും വിതരണം ചെയ്തു. കെ.ബി.സാബു. സുബാഷ്. കെ.ആർ. , എം.ആർ.വിജയകുമാർ എന്നിവർ പ്രസംഗിച്ചു. നിബിൻഎബി, അശ്വിൻമനോജ്, ടോംസ്, റിനോമോൻബെന്നി എന്നിവർക്കാണ് കുട്ടിക്കർഷക അവാർഡ് ലഭിച്ചത്