Sunday, May 5, 2024
keralaNewsUncategorized

മ്ലാവ് വേട്ട: ഒളിവില്‍ പോയ പ്രതികളാണ് പിടിയിലായത്

പാലക്കാട് : മണ്ണാര്‍ക്കാട് കല്ലടിക്കോട് മ്ലാവ് വേട്ടക്കേസില്‍ ഒളിവില്‍ പോയ പ്രതികളും സഹായിയും പിടിയില്‍. വയനാട്ടില്‍ നിന്നാണ് പ്രിതകളെ പിടികൂടിയത്. പ്രതികളായ കാഞ്ഞിരത്തിങ്കല്‍ സന്തോഷ്, പാലക്കയം ആക്കാമറ്റം ബിജു, ബിനു എന്നിവരെയാണ് ഒളിവില്‍ കഴിയവെ വനം വകുപ്പ് അറസ്റ്റു ചെയ്തത്. പ്രതികളെ കല്ലടിക്കോട് എത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. മാര്‍ച്ച് 25ന് അര്‍ധ രാത്രിയാണ് കല്ലടിക്കോട് മലയടിവാരത്തില്‍ വച്ച് ഗര്‍ഭിണിയായ മ്ലാവിനെ വേട്ടയാടിയത്. അന്ന് രണ്ടുപേര്‍ അറസ്റ്റിലായിരുന്നു.