Monday, April 29, 2024
keralaNewsObituary

എരുമേലി പോസ്റ്റ് ഓഫീസിലെ മുൻ പോസ്റ്റുമാൻ  ബൈക്ക് അപകടത്തിൽ മരിച്ചു. 

എരുമേലി: എരുമേലി പോസ്റ്റ് ഓഫീസിലെ മുൻ പോസ്റ്റുമാൻ ബൈക്ക് അപകടത്തിൽ മരിച്ചു.മുക്കട ചാരുവേലി ഇടത്തറ വീട്ടിൽ വെന്നിക്കുട്ടൻ (66 ) ആണ് മരിച്ചത്.
ഇന്നലെ രാവിലെ വീട്ടിൽ നിന്നും എരുമേലി ഓഫീസിലേക്ക് മകനൊപ്പം  സ്കൂട്ടറിൽ  വരുന്നതിനിടയിൽ മുക്കട കൂവക്കാവ് സ്കൂളിന് സമീപത്ത് വച്ച് സ്കൂട്ടറിന്റെ ടയർ പഞ്ചറായതിനെ  തുടർന്ന് താഴെ വീഴുകയായിരുന്നു. ഉടനെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.ഭാര്യ :രാജമ്മ.മക്കൾ ശാലിനി,വിൻഷ, ഉണ്ണി .
മരുമക്കൾ :സിജി ,അജേഷ്.സംസ്കാരം പിന്നീട് നടക്കും.