Saturday, May 4, 2024
keralaNews

ഐഎസി-1 : നിര്‍മ്മാണ പുരോഗതി വിലയിരുത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്

രാജ്യത്ത് തദ്ദേശമായി നിര്‍മിക്കുന്ന ആദ്യ വിമാനവാഹിനിക്കപ്പല്‍ ഐ.എ.സി.1ന്റെ നിര്‍മാണ പുരോഗതി വിലയിരുത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. കൊച്ചി കപ്പല്‍ നിര്‍മാണ ശാലയിലെത്തിയാണ് അദ്ദേഹം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുതിയ വിവരങ്ങള്‍ വിശകലനം ചെയ്തത്. ഡീകമ്മീഷന്‍ ചെയ്ത വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ്. വിക്രാന്തിന്റെ പേരിലാകും നിലവില്‍ ഐ.എ.സി.-1 എന്ന് അറിയപ്പെടുന്ന പുതിയ കപ്പല്‍, കമ്മിഷനിങ്ങിനു ശേഷം അറിയപ്പെടുക. ഏകദേശം 3,500 കോടിയാണ് ഐ.എ.സി.-1ന്റെ നിര്‍മാണച്ചിലവ്.രാജ്യത്ത് ഇതുവരെ നിര്‍മിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ കപ്പലാണ് കൊച്ചിയില്‍ നിര്‍മ്മിക്കുന്നത്.                                                                                                        1500-ലേറെ നാവികരെ ഉള്‍ക്കൊള്ളാനാകുന്ന കപ്പലില്‍ 2300 കമ്ബാര്‍ട്ട്‌മെന്റുകളാണ് ഉള്ളത്. കപ്പലില്‍ ഉപയോഗിച്ചിരിക്കുന്ന കേബിളുകള്‍ നീട്ടിയിട്ടാല്‍ അതിനു 2100 കിലോ മീറ്റര്‍ നീളമുണ്ടാകും. 262 മീറ്റര്‍ നീളമുള്ള കപ്പലിന് മണിക്കൂറില്‍ 28 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ സഞ്ചരിക്കാനാകുമെന്നതും സവിശേഷതയാണ്.മിഗ്-29കെ, നാവിക സേനയുടെ എല്‍.സി.എ. എയര്‍ക്രാഫ്റ്റ് എന്നിവയ്ക്കുള്ള സൗകര്യം കപ്പലിലുണ്ടാകും. ഇരുപത് ഫൈറ്റര്‍ ജെറ്റുകളും 10 ഹെലികോപ്ടറും ഉള്‍പ്പെടെ മുപ്പത് എയര്‍ക്രാഫ്റ്റുകളെ വഹിക്കാന്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുന്നതോടെ ഐ.എ.സി-1ന് സാധിക്കും. രണ്ട് റണ്‍വേകളും കപ്പലിലുണ്ടാകും.