Monday, April 29, 2024
keralaLocal NewsNews

എരുമേലിയില്‍ ഒരു കൂട്ടം യുവാക്കളുടെ സൗഹൃദം നന്മയുടെ മാതൃകയായി

എരുമേലി : ഒരു കൂട്ടം യുവാക്കളുടെ സൗഹൃദം നാടിന് നന്മയുടെ മാതൃകയായി മാറുകയാണ് . എരുമേലി പഞ്ചായത്തിലെ ഇരുപത്തി ഒന്നാം വാര്‍ഡ് പൊര്യന്‍മലയില്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ കോവിഡ് ബാധിതരായ 28 കുടുംബങ്ങള്‍ക്ക് നല്‍കുന്നതിനായുള്ള പച്ചക്കറി കിറ്റുകളാണ് വാര്‍ഡംഗം ലിസി സജിക്ക് നല്‍കിയത് . ആരോടും പണം വാങ്ങാതെ സ്വന്തം സമ്പാദ്യത്തില്‍ നിന്നും മഹാമാരിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. യുവാക്കളുടെ ഈ സൗഹൃദ കൂട്ടായ്മ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൂടുതല്‍ സഹായം എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ്. പി.കെ കൃഷ്ണകുമാര്‍ , രാകേഷ് പുതുപ്പറമ്പില്‍ , അജിത്ത് മുരളി മുട്ടാറ്റില്‍, ബിനോയ് മടുക്കക്കാലായില്‍ ,സജീഷ് തേക്കോയ്ക്കല്‍,കണ്ണന്‍ തടത്തേല്‍,പി.എന്‍ പ്രശാന്ത് മഠത്തില്‍പറമ്പില്‍,സി.എം രമേശ് ചൂണ്ടശ്ശേരില്‍, വി.ജി രാജീവ് വൃന്ദാവന്‍, മുഹമ്മദ് ഷാഫി എന്നിവരുടെ നേതൃത്വത്തിലാണ് പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തത്.