Tuesday, April 30, 2024
indiaNewsObituary

തമിഴ്‌നാട്ടിലെ കാഞ്ചീപുരത്താണ് അപകടമുണ്ടായത്

ചെന്നൈ തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് പടക്ക നിര്‍മാണശാലയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ 8 പേര്‍ മരിച്ചു. കാഞ്ചീപുരത്തെ കുരുവിമലൈയില്‍ ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. 24 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ 10 പേരുടെ നില ഗുരുതരമെന്നാണ് വിവരം. പരുക്കേറ്റവരെ കാഞ്ചീപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉണങ്ങാനിട്ടിരുന്ന പടക്കങ്ങള്‍ തീപിടിച്ച് പെട്ടിത്തെറിച്ചതാണെന്നാണ് സൂചന. അഗ്‌നിരക്ഷാസേനയെത്തി തീ അണച്ചു.
ജില്ലാ കളക്ടര്‍ ആരതി, ഡിഐജി പകലവന്‍, ജില്ലാ പോലീസ് സൂപ്രണ്ട് സുധാകര്‍ എന്നിവര്‍ അപകടസ്ഥലത്തും ആശുപത്രികളിലുമെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ചൂട് കനത്തതോടെ തമിഴ്‌നാട്ടിലെ പടക്കശാലകളില്‍ അപകടങ്ങള്‍ പതിവാകുകയാണ്.